ഒരു വീട് എന്നത് സാധാരണക്കാരനെ സംബന്ധിച്ച് ഇഷ്ടത്തിനൊത്ത് എപ്പോഴും മാറ്റാൻ കഴിയില്ല.അവരുടെ ജീവിതത്തിൻെറ,അദ്ധ്വാനത്തിൻെറ നീക്കിയിരുപ്പിൻെറ ആകെ തുകയാണ് ഒരു വീട്.അതിൽ ആർഭാടത്തിന് വലിയ സ്ഥാനമുണ്ടാവില്ല. അതിലെ കർട്ടൻെറ നിറമോ,ചുമരിലെ വാൾ പേപ്പറിൻെറ ഹൈലൈറ്റോ,ഫർണ്ണിച്ചറിൻെറ പ്രൗഢിയോ,ബെഡ്റൂമിൻെറ പകിട്ടോ ഒന്നുമല്ല പ്രധാനം. മറിച്ച് അവരുടെ നിത്യ ജീവിതത്തിന് ഉതകുന്നതാണോ? ആ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾക്കാവും മുൻഗണന.ഓരോരുത്തരും വീടു പണിയുന്നത് അവരുടെ വരുമാനത്തിന് അനുസരിച്ചാണ്.വീടു പണിയാൻ തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യവും അങ്ങനെ തന്നെ.ഓരോ […]
35 ലക്ഷത്തിന് മിതത്വമാർന്ന വീട്
Minimalistic design budget home
സിമൻറ് പരമാവധി ഒഴിവാക്കി
കെട്ടുകാഴ്ചകൾ എല്ലാം വേണ്ടന്നു വച്ച് മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കുന്ന ഈ വീട് സിമൻറ് ഉപയോഗിക്കാതെ നിർമ്മിച്ചിരിക്കുന്ന ഒന്നാണ്.നിറത്തിൻറ കാര്യത്തിൽ മാത്രമല്ല മണ്ണിനോടുളള ഈ പ്രതിപത്തി നിർമാണ രീതിയിലും സ്വീകരിച്ചിട്ടുണ്ട് വീട്ടുടമകളായ സജിത്തും അമ്മുവും.ഈ വീട് ഇവരുടെ സ്വപ്ന സാഫല്യമാണ്.കോൺക്രീറ്റ് സൗധമല്ല തങ്ങൾക്ക് വേണ്ടത് എന്ന ഉറച്ച തീരുമാനത്തോടെ മനസിലെ സങ്കല്പത്തിന് അനുസരിച്ചുളള വീട് നിർമിക്കുവാൻ ഇവർ സമീപിച്ചത് കോസ്റ്റ്ഫോർഡിനെയാണ്. തൃശൂർ ജില്ലയിലെ വെസ്റ്റ് കൊരട്ടിയിലുളള ഈ വീടിൻറ നിർമമാണം വീട്ടുടമകൾക്കും നിർമമാണ ചുമതല വഹിച്ച എഞ്ചിനീയർ […]