നാൽപതു വർഷത്തിന് മേൽ പഴക്കമുള്ള ഇരുനില വീട്.മൂന്ന് മുറികൾ, ഫോയർ,ലിവിങ്,ഡൈനിങ്,കിച്ചൻ എന്നിവ താഴെ നിലയിലും,രണ്ടു മുറികൾ മുകളിലും.പഴയ മട്ടിലുള്ള വെളിച്ചം കുറഞ്ഞ ഇരുണ്ട സ്റ്റെയർകേസ്,ഓക്സൈഡ് ഫ്ളോറിങ്,ചെറിയ മുറികൾ, സർക്കുലേഷൻ ബുദ്ധിമുട്ടായ അകത്തളം.അങ്ങനെ ഇന്നിന്റെ ജീവിത ശൈലിക്ക് ഇണങ്ങാത്ത പലതും ഉണ്ടായിരുന്നു.
![](https://archnest.in/wp-content/uploads/2023/03/IMG_6997-1.jpg)
![](https://archnest.in/wp-content/uploads/2023/03/IMG_6991-1.jpg)
ഇവയൊക്കെ മാറ്റിയെടുത്തു കാലത്തിനൊത്ത സൗകര്യങ്ങൾ കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെയാണ് ആർക്കിടെക്റ്റ് ലിജാസ് തൻറെ വീടിൻറെ നവീകരണം ആരംഭിച്ചത് . ഇന്ന് റെനോവേഷനു ശേഷം കാഴ്ച്ചയിലും അകത്തള സജ്ജീകരണങ്ങളിലും സ്ഥലവിസ്തൃതിയിലും,വെളിച്ചത്തിന്റെ കാര്യത്തിലും എല്ലാം വീട് ആകെ മാറിയിരിക്കുന്നു.
![](https://archnest.in/wp-content/uploads/2023/03/IMG_8358.jpg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.17-1-768x1024.jpeg)
ഓരോ നവീകരണവും ഒരു നവ നിർമ്മിതി തന്നെയാണ് ഒരു പുതിയ വീട് നിർമ്മിക്കുന്നതിനേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് പലപ്പോഴും നവീകരണം.ഇത് സ്വന്തം വീട് ആകയാൽ പല പരീക്ഷണങ്ങളും നടത്തുവാൻ കഴിഞ്ഞിട്ടുണ്ട് എന്ന് ആർകിടെക്റ്റ് പറഞ്ഞു. ഗ്രൗണ്ട് ഫ്ലോറിൽ സ്ഥലവിസ്തൃതിക്കായി രണ്ടു മുറികളുടെ ചുമരുകൾ എടുത്തുമാറ്റി ഒരു ഹാൾ ആക്കി.ഐ സെക്ഷൻ പ്രൊജക്റ്റ് ചെയ്തു തന്നെ നിറുത്തി.ജനലുകളും വാതിലുകളും പുന:രുപയോഗിച്ചു
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.16.jpeg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.18-768x1024.jpeg)
മുൻഭാഗത്ത് ഫോയർ കൂട്ടി ചേർത്തു.പ്രവേശനം ഈ ഫോയറിലൂടെയാക്കി.സിറ്റൗട്ട് ഇരിപ്പിട സൗകര്യങ്ങളോടെ പരിഷ്ക്കരിച്ചു.നിലവിലുണ്ടായിരുന്ന രണ്ടു കിടപ്പുമുറികളെ ഒരുമിച്ച് ചേർത്തു.അറ്റാച്ച്ഡ് ബാത്ത്റൂം,വാഡ്രോബ് തുടങ്ങിയ സൗകര്യങ്ങൾ നൽകി.പൊതു ഇടങ്ങൾക്ക് വീടിനുളളിൽ പ്രാധാന്യം നൽകി.കുടുംബാംഗങ്ങൾക്ക് ഒത്തു കൂടുവാനുളള ഇടം കൂടിയാണിത്.
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.48.43-768x1024.jpeg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.19-2-768x1024.jpeg)
ഇടുങ്ങിയ സ്റ്റെയർകേസിൻെറ സ്റ്റെപ്പുകൾക്ക് മരം പൊതിഞ്ഞു.സ്റ്റെയർകേസിൻെറ ഫസ്റ്റ് ലാൻറിങ്ങിൻെറ ചുമരിൽ നാച്വറൽ ലൈറ്റ് കടന്നു വരത്തക്ക വിധം വെളിച്ച സംവിധാനം ഏർപ്പെടുത്തി.പഴയ ഫ്ളോറിങ് മാറ്റി ഗ്രേ കളർ മാറ്റ് ഫിനിഷ് ടൈലുകൾ വിരിച്ചു.ചുമരുകൾക്ക് വെളള നിറം നൽകി.മുകൾ നിലയിലെ മുറികളും പരിഷ്ക്കരിച്ചു.
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.20-768x1024.jpeg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.19-768x1024.jpeg)
ഓഫീസ് ഏരിയ സ്ഥാപിച്ചു.ബാത്ത്റൂമുകൾ എല്ലാം പുതുക്കിയെടുത്തു.കിച്ചൻ മോഡുലാർ രീതിയിലാക്കി.ജനാലകൾക്ക് ഇൻഡസ്ട്രിയൽ വർക്ക് ചെയ്ത് ഗ്രില്ലുകൾ നൽകി,ടഫൻഡ് ഗ്ളാസിട്ടു.ഇതോടെ ഉളളിലെ മുറികളിലെല്ലാം വെളിച്ചം നിറഞ്ഞു.നിലവിലുണ്ടായിരുന്ന തടികൾ ഇരിപ്പിടങ്ങൾക്കും ഷെൽഫുകൾക്കും മറ്റുമായി പുന:രുപയോഗിച്ചു.
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.21-768x1024.jpeg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.18-3-768x1024.jpeg)
നവീകരണത്തിൽ അകത്തു മാത്രമല്ല പുറത്തും മാറ്റങ്ങൾ ഉണ്ട്.എലിവേഷൻറ കാഴ്ച പാടേ മാറി.മണ്ണിൻെറ നിറം പ്രദർശിപ്പിച്ചു നിൽക്കുന്ന ബ്രിക്ക് ക്ളാഡിങ്,സിമൻറിൻെറ ചാരനിറമാർന്ന ന്ച്വറൽ ഫിനിഷ് എന്നിവകൊണ്ട് പുറമേയുളള കാഴ്ച ആകർഷകമായി.
![](https://archnest.in/wp-content/uploads/2023/03/IMG_7809-1-1.jpg)
![](https://archnest.in/wp-content/uploads/2023/03/IMG_7804-1.jpg)
അകത്തളത്തിൽ വെളിച്ചമെത്തിക്കുന്നതിനായി ചുമരിൽ ഫിക്സ് ചെയത സ്ട്രിപ്പ് വിൻഡോകൾ എലിവേഷനിൽ ഒരു ഡിസൈൻ എലമെൻറായി മാറിയിരിക്കുന്നു ചുറ്റിനുമുളള മരങ്ങൾ വീടിനെ മറച്ചു പിടിക്കുകയും തണലേകുകയും ചെയ്യുന്നു.വീടിനു പിന്നിൽ മതിൽ കെട്ടി സുരക്ഷിതത്വവും സ്വകാര്യതയും ഉറപ്പാക്കി.
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.20-2-768x1024.jpeg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-31-at-14.00.34-768x1024.jpeg)
ബാൽക്കണികൾ പുറത്തെ പച്ചപ്പിൻറ കാഴ്ചകളെ വീടിനുളളിലേക്ക് ആനയിക്കുന്നു.മുകൾ നിലയുടെ കാൻറിലിവർ മേൽക്കൂര നാച്വറൽ സിമൻറ് ഫിനിഷ് എന്നിവയും അൺഫിനിഷ്ഡ് എന്നു തോന്നിപ്പിക്കുന്ന മതിലും അതിനിടയിലെ പ്രവേശന മാർഗവുമെല്ലാം എലിവേഷൻെറ കാഴ്ചയെ ആകെ മാറ്റിമറിച്ചു.
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.17-2-768x1024.jpeg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-31-at-13.50.04.jpeg)
ഒരുക്കങ്ങളിലെ മിനിമലിസ്റ്റിക് നയം ആർക്കിടെക്ക്റ്റ് സ്വയം കസ്ററമൈസ് ചെയ്ത് എടുത്ത ഇരിപ്പിടങ്ങൾ,നാച്വറൽ ഫിനിഷുകൾ,ഗ്രീൻ പോക്കറ്റുകൾ നിറഞ്ഞ ബാത്ത്റൂമുകൾ എന്നിങ്ങനെ നവീകരണത്തിൻെറ ചുക്കാൻ പിടിച്ച ആശയങ്ങളും ഡിസൈൻ എലമെൻ്റുകളും നിരവധിയുണ്ട്.
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-31-at-13.52.45.jpeg)
![](https://archnest.in/wp-content/uploads/2023/03/WhatsApp-Image-2023-03-30-at-22.36.18-2.jpeg)
![](https://archnest.in/wp-content/uploads/2023/03/before.jpg)
Before Renovation
![](https://archnest.in/wp-content/uploads/2023/03/AR.IJAS-K-P-819x1024.jpg)
Design & Client: Ar.Lijas K P
Urban Wall Architects
Koottanad Post,Plakkad
Mob: 9745136903
Location : Koottanad,Palakkad
Area :2700 sqft
Plot : 1 Acre
Photo Courtesy :Ar.LIjas K P