കേവ് റിസോർട്ട്

നിശബ്ദ താഴ്വരയായ സൈലന്റ് വാലി ഉൾപ്പെടുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ സഹ്യപർവ്വതത്തോട്  ചേർന്ന് കിടക്കുന്ന, കുന്നുകളും താഴ്വരകളും ഉൾപ്പെടുന്ന ഷോളയൂരിൽ 11 ഏക്കറിൽ വ്യാപിച്ചുകിടക്കുന്നു കേവ് റിസോർട്ട്.

പ്രകൃതിയോട് അത്രമേൽ നീതിപുലർത്തി നിർമ്മിച്ചിരിക്കുന്ന ഇതിലെ ഓരോ കോട്ടേജും വ്യത്യസ്തമായ അനുഭവം പകരും. നിർമ്മാണത്തിലും രൂപത്തിലും ഇന്റീരിയറിലുമെല്ലാം ഈ വ്യത്യസ്തത അനുഭവിച്ചറിയാം.

ഒരു ലക്ഷ്വറി ഹോട്ടൽ അനുഭവം പ്രതീക്ഷിച്ച് ഇവിടേക്ക് ആരും വരരുത്. മറിച്ച് പ്രകൃതിയെ അറിയാൻ ഒപ്പം ഇരിക്കാൻ മണ്ണിലും ചെളിയിലും ചവിട്ടി നടക്കാൻ കാറ്റിന്റെ വശ്യതയും ശീതളിമയും മുരൾച്ചയും വന്യതയും അനുഭവിച്ചറിയാൻ, മലനിരകളിൽ പട്ടം പറത്താൻ, കുതിര സവാരി ചെയ്യാൻ, കിളികളുടെ പാട്ടു കേൾക്കാൻ, പക്ഷി,ശലഭ നിരീക്ഷണങ്ങൾ നടത്താൻ,പ്രകൃതിയോട് ചേർന്നിരിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടേക്ക് വരാം.

തികച്ചും പ്രാദേശികമായ മെറ്റീരിയലുകൾ ഉപയോഗിച്ച് അതായത് കല്ലും മണ്ണും പുല്ലും ചെടികളുംചേർത്ത് സിമന്റിന്റെ ഉപയോഗം കഴിവതും കുറച്ചു ഗുഹയ്ക്ക് സമാനമായി നിർമ്മിച്ചിട്ടുള്ള കോട്ടേജുകൾ. ചതുരവും വൃത്താകാരവും ആയ മാതൃകയിലാണ് കോട്ടേജുകൾ. തൽ പ്രദേശത്തു നിന്നും ലഭ്യമായ കല്ലുകളും മണ്ണും ചേർത്തുള്ള നിർമ്മിതികൾക്ക് മുകളിൽ പുല്ലുകൾ പിടിപ്പിച്ചു. ഇവ വളർന്ന് ഇറങ്ങി ഗുഹയെ മൂടുന്നു. ഈ കോട്ടേജുകൾക്ക് സമീപം ആദിവാസി കുടിലുകളും ഉണ്ട്. അവരുടെ ജീവിതത്തിന് യാതൊരു പ്രശ്നവും ഉണ്ടാവാത്ത വിധമാണ് റിസോർട്ടിന്റെ നിർമ്മാണം.

ഇവിടുത്തെ സ്വാഭാവികമായ യാതൊന്നിനും കോട്ടം വരാത്തവിധം ഉള്ള ഇടപെടലുകൾ. ഇവിടെ എത്തുന്നവർക്കായി സിമ്മിംഗ് പൂൾ, ഗെയിം സോൺ കുട്ടികൾക്കുള്ള വിനോദ സംവിധാനങ്ങൾ എന്നിവയെല്ലാം ഉണ്ട്. സമീപത്തുതന്നെ വിന്റ്മില്ലുകൾ അഥവാ കാറ്റാടിപ്പാടങ്ങളും ഉണ്ട്. പഞ്ചനക്ഷത്രങ്ങൾ ഇല്ലെങ്കിലും കോട്ടേജുകളിൽ സൗകര്യങ്ങളെല്ലാം ഉണ്ട്. ഇവിടത്തെ ഫാമിലെ നാച്വറൽ വിഭവങ്ങൾ ഉപയോഗിച്ചുള്ള ഭക്ഷണവും കഴിക്കാം, മറ്റ് വിനോദങ്ങളും ആസ്വദിക്കാം.

സ്ട്രക്ചറൽ എൻജിനീയറായ ഷൈൻ സി ചിന്നനും കുടുംബം അട്ടപ്പാടിയിൽ ഒരു വീക്കെൻഡ് ഹോം എന്ന രീതിയിലാണ് ഈ പ്രസ്ഥാനം ആരംഭിച്ചത്. എങ്കിലും പിന്നീട് എല്ലാവരുടെയും നിർദ്ദേശപ്രകാരം റിസോർട്ട് എന്നതിലേക്ക് മാറുകയായിരുന്നു. മരങ്ങൾ ഒന്നും കാര്യമായി ഉണ്ടായിരുന്നില്ല ഇവർ ഈ 11 ഏക്കർ ഭൂമി വാങ്ങുമ്പോൾ. മരങ്ങൾ ഉൾപ്പെടെ പുല്ലുകൾ വരെ ഈ കാണുന്ന പച്ചപ്പ് മുഴുവൻ ഇവർ ഉണ്ടാക്കിയെടുത്തത് തന്നെ

ഇവിടെ എല്ലാവർക്കും ഭൂമി വാങ്ങുവാൻ സാധിക്കുകയില്ല. ഇവിടത്തെ ഭൂ നിയമം അങ്ങനെയാണ്. സ്ട്രക്ച്ചറൽ  എൻജിനീയറായ ഷൈൻ തന്റെ പിഎച്ച്ഡി പഠന പരീക്ഷണങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നിർമ്മാണത്തിന് മുതിർന്നത്. കോവിഡ്  മൂലമുള്ള ലോക് ഡൗൺ കാലത്താണ് കുടുംബസമേതം ഇവിടെയെത്തി തദ്ദേശീയ പണിക്കാരെ ഉപയോഗിച്ച് പണികൾ ആരംഭിച്ചത്. ടിൽറ്റ് അപ് കൺസ്ട്രക്ഷൻ ആണ് ഒരു വിഭാഗം കോട്ടേജുകൾ അതായത് നിലത്ത് വച്ച് പണിത ശേഷം മുകളിലേക്ക് ഉയർത്തി എടുത്തു വയ്ക്കുന്ന രീതി.  ഇതിന്റെ റൂഫ് ഷീറ്റ് ആണ്. ഷീറ്റിനു മുകളിൽ കൂടി ചൂടിക്കയർ പാകിയിരിക്കുന്നതിന്  മുകളിൽ വല്ലികൾ പടർത്തിയിരിക്കുന്നു.

കല്ലും മണ്ണും ഉപയോഗിച്ച് നിർമ്മിച്ച മറ്റു കോട്ടേജുകളിലേക്ക് ഒരു ഗുഹയിലേക്ക് എന്ന വണ്ണം കടക്കാം. ഭൂമിയിയേയും പരിസ്ഥിതിയേയും പരിപാലിച്ചും അങ്ങേയറ്റം നീതിപുലർത്തിയും ഉള്ള നിർമ്മാണം..

ഈ പ്രദേശത്ത് നടത്തേണ്ട നിർമ്മാണരീതികൾ ഏതെന്ന് പഠിച്ചറിഞ്ഞ ശേഷമാണ് ഈ ഉദ്യമത്തിനു മുതിർന്നത് എന്ന്  എൻജിനീയർ ഷൈൻ പറഞ്ഞു. വലിയ വികസനവും മോഡേൺ രീതികളും മറ്റ് ആധുനികതയും ഒന്നും കൊണ്ടുവരാൻ ശ്രമിക്കുന്നില്ല. തനതു ശൈലി സ്വാഭാവികത ഇവയെ നിലനിർത്തുക പ്രകൃതിയെ സംരക്ഷിക്കുക അതാണ് ഞങ്ങളുടെ ലക്ഷ്യം

Design:Dr.Shine C Chinnan

Shine Builders

Calicut Road Kunnamkulam,Thrissur

Contact: 9447730104

Property: Eco friendly Resort

Location : Attappady

Photo : shine Builders

Leave a Reply

Your email address will not be published. Required fields are marked *

Back To Top