വെളിച്ചത്തിന് പ്രാധാന്യം നൽകി

ഡിസൈൻ കോൺസെപ്റ്റ്:
മിനിമം ഇന്റീരിയർ ഡെക്കറേഷൻ കൊണ്ടുള്ള ഭംഗിയും സൗകര്യവും ആണ് ഈ അപാർട്മെന്റിനുള്ളത്.ചില ചെറിയ ആൾട്ടറേഷൻ വർക്കുകൾ ചെയ്താണ് സൗകര്യങ്ങൾ മെച്ചപ്പെടുത്തിയത്.ഇതിൽ പ്രധാനം ഡൈനിങ് ഏരിയയോട് ചേർന്ന് ഉള്ള ഭാഗമാണ്.ഗ്ലാസ് ഓപ്പണിങ് നൽകി ബാൽക്കണി ആയി കൊടുത്തിരുന്ന സ്ഥലം.അതിലെ വാതിൽ പൊളിച്ചു നീക്കി അല്പം പുറത്തേക്ക് നൽകിയപ്പോൾ ആ സ്പേസ് അകത്തളത്തിന്റെ ഭാഗമായി.ഇവിടെ ഡൈനിങ്ങിനോട് ചേർന്നുള്ള വാഷ് ഏരിയ സജ്ജമാക്കി.സിന്തറ്റിക് ഗ്രാസ് വിരിച്ചു ചെടികളും ഭംഗിയുള്ള ഫർണിച്ചറും കൂടി നൽകിയപ്പോൾ ഈ ഏരിയ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാകത്തിനായി .മികച്ച നാച്വറൽ ലൈറ്റ് കടന്നു വരുന്ന ഈ ഏരിയ അകത്തളങ്ങൾക്ക് വെളിച്ചമേകുന്നു.വീട്ടുകാർക്ക് ഒത്തുകൂടുവാനും വെറുതെയിരിക്കുവാനും കുട്ടികൾക്ക് കളിക്കുവാനും എല്ലാം പ്രയോജനപ്പെടുന്നു.
മോടി പിടിപ്പിക്കലിന്റെ ഭാഗമായി ഡൈനിങ്ങിനോട് ചേർന്നുള്ള ഭാഗത്തു ഒരു ചെറിയ ഭിത്തി നൽകി സൗകര്യം വർദ്ധിപ്പിച്ചു.ഇവിടെ ക്രോക്കറി യൂനിറ്റിനുള്ള സ്ഥലവും കൂടി നൽകി. മാസ്റ്റർ ബെഡ്റൂമിന്റെ പുറത്തെ ഭിത്തിയിൽ കുറച്ചു ഭാഗം കട്ട് ചെയ്തു മാറ്റി പകരം ഗ്ലാസ് ജനാലകൾ വച്ചു.ഇതോടെ കിടപ്പുമുറിയിൽ വെളിച്ചവും പുറത്തെ കാഴ്ചകളും കടന്നുവന്നു.ലിവിങ്, ഡൈനിങ്,കിച്ചൻ,മൂന്ന് കിടപ്പുമുറികൾ എന്നിങ്ങനെയാണ് അകത്തളം.ചുമരിലും നിലത്തും സീലിങ്ങിലും എല്ലാം വെള്ള നിറത്തിനാണ് പ്രാധാന്യം. ഇത് അകത്തളം വിശാലവും വെളിച്ചം നിറഞ്ഞതും ആയി മാറാൻ സഹായിച്ചു.ഓരോ സ്ഥലത്തിനും അനുസരിച്ചു ഡിസൈൻ ചെയ്തു എടുത്തിട്ടുള്ള ഫർണിച്ചർ .അലങ്കാര സാമഗ്രികൾ കുത്തിനിറക്കാതെ അത്യവശ്യത്തിനു മാത്രം തിരഞ്ഞെടുത്തുപയോഗിച്ചു .എങ്ങും മിതമായ ഒരുക്കങ്ങൾ മാത്രം ഈ മിതത്വം തന്നെയാണ് ഈ അപ്പാർട്മെന്റിന്റെ ഭംഗിയും.

ലിവിങ് ഏരിയ

‘L’ ഷേപ്പിലുള്ള ഇരിപ്പിട സംവിധാനങ്ങളും വാൾ പേപ്പർ കൊണ്ട് ഹൈലൈറ്റ് ചെയ്ത ചുമരും ടി വി ഏരിയയും ചുമരിലെ വുഡൻ റീപ്പറുകൾക്ക് ഉള്ളിൽ ലൈറ്റിംഗ് സംവിധാനം ഉണ്ട്.ടി ഏരിയയോട് ചേർന്ന് ചുമരിൽ തന്നെ ഒരു ഭാഗത്തായി പൂജ സൗകര്യം ഒരുക്കിയിരിക്കുന്നു.വുഡ് കൊണ്ട് ഈ ഭാഗം വേർതിരിച്ചിട്ടുണ്ട് ചെറിയ സ്റ്റോറേജ് സൗകര്യവും ഉണ്ട്.ഇരിപ്പിടങ്ങളുടെ പിന്നിലെ ഭിത്തി അലങ്കരിക്കാൻ ഏതാനും പെയിന്റിങ്ങുകളും.വെണ്മയാർന്ന ചുമരും സീലിങ്ങും ഫ്ളോറിങ്ങും ആ വെണ്മയെ ഇരട്ടിയാക്കി പ്രതിഫലിപ്പിക്കുന്ന ലൈറ്റിങ് സംവിധാനങ്ങളും

ലിവിങ്ങിനോട് ചേർന്നുള്ള ചുമരിനോട് ചേർന്നാണ്  ഷൂറാക്കിനു സ്ഥാനം.

ബ്രിക്കിന്റെ തീമിൽ ഉള്ള വാൾ  പേപ്പർ കൊണ്ട് ഈ ചുമർ ഹൈലൈറ്റ്ചെയ്തിരിക്കുന്നു.കുടുംബാംഗങ്ങളുടെ ഫോട്ടോ കൊണ്ട് ചുമരും അലങ്കരിച്ചിട്ടുണ്ട്  

ഡൈനിങ് ഏരിയ

ഡൈനിങ് ഏരിയയുടെ ഹൈലൈറ്റ് ഉള്ളിലേക്ക് കൂട്ടിച്ചേർത്ത ബാൽക്കണി സ്പേസ് ആണ്.നാച്വറൽ ലൈറ്റിന്റെ ഉറവിടം കൂടിയാണ് ഇവിടം.ചെങ്കല്ലിന്റെ ക്ലാഡിങ് കൊണ്ട് ചുമര് ഭംഗിയാക്കി .ഒരു കൗണ്ടർ തീർത്തു അവിടെ വാഷ് ഏരിയ നൽകി.നിലത്തു സിന്തറ്റിക് ഗ്രാസ്സ് വിരിച്ചു,ചുമരിലും നിലത്തുമെല്ലാം ചെടികൾ വച്ചു . തുളസിത്തറക്കും സ്ഥാനമുണ്ട്,ആകർഷകമായ ഇരിപ്പിടങ്ങളും നല്കി.ഇവിടുത്തെ പച്ചപ്പിൽ നിന്നും പകർത്തിയതാണ് ഡൈനിങ്ങിലെ ഇരിപ്പിടങ്ങളുടെ ഫർണിഷിങ്ങിലെ നിറങ്ങൾ.വെൺമക്കും വെളിച്ചത്തിനും ഇവിടെയും പ്രാധാന്യം നൽകിയിട്ടുണ്ട്.


മാസ്റ്റർ ബെഡ്റൂം

ഇന്റീരിയർ ഒരുക്കിയപ്പോൾ ആണ് മാസ്റ്റർ ബെഡ് റൂമിൽ വെളിച്ചത്തിനു പ്രാധാന്യം കൈവന്നത്.ചുമര് കട്ട് ചെയ്തു ഗ്ലാസ്സിട്ടു സുതാര്യമാക്കിയപ്പോൾ വെളിച്ചം നിറഞ്ഞു.വെന്മനിറഞ്ഞ ചുമരുകളും സീലിങ്ങും കർട്ടനും കൂടുതൽ മിഴിവ് പകരുന്നു.ചുമരിൽ ക്യൂരിയോസ് സ്റ്റാൻഡിന് ഇടം നൽകിയിട്ടുണ്ട്.വാഡ്രോബ് സ്ഥല ലഭ്യതക്ക്  അനുസരിച്ചു ഡിസൈൻ ചെയ്തു.വാഡ്രോബിനുള്ളിൽ തന്നെയാണ് ലോൺഡ്രിയും ഡ്രസിങ് സ്പേസും എല്ലാം

കിഡ്സ് ബെഡ്റൂം

വെണ്മ നിറഞ്ഞ മുറിയിൽ ഫർണിഷിങ്ങിലെ നിറങ്ങളാണ് എടുത്തു നിൽക്കുന്നത്. പെൺകുട്ടിയുടെ മുറി ആയതിനാൽ പർപ്പിൾ, പിങ്ക് നിറങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്നു.പഠന സൗകര്യവും മെയ്ക്കപ്പ് ഏരിയയും ഉൾച്ചേർത്തിട്ടുണ്ട്.കട്ടിലിന്റെ ഹെഡ് ബോർഡിനോട് ചേർന്നുള്ള ചുമര് കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞ വാൾ പേപ്പർ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.

കിച്ചൻ

പർപ്പിൾ,വൈറ്റ് നിറങ്ങൾ കൊണ്ട് അടുക്കള ഹൈലൈറ്റ് ചെയ്തു.കബോഡുകൾക്ക് മുൾട്ടിവുഡ് ആണ്.’u’ഷേപ്പിൽ ഒരുക്കിയിട്ടുള്ള കിച്ചനിൽ സീലിങ് വർക്ക് ചെയ്തു മികച്ച ലൈറ്റിങ് രീതി അവലംബിച്ചിരിക്കുന്നു.സ്റ്റോറേജ് കബോർഡുകൾക്ക് പി യൂ പെയിന്റ് ഫിനിഷാണ് തെരഞ്ഞെടുത്തിട്ടുള്ളത്.

Alex & Cynthia Alex

Project Details

Design :Alex & Cynthia Alex
XL Interiors
S R R A.21 A
Society Road ,Maredu
Mob : 9526553335

Client :Praveen &Ambily
Project :N S D Trump Appartment
Location: Irumbanam,Tripunithura
Area : 1518 sqft
Photography: Insaf Palayil

Leave a Reply

Your email address will not be published. Required fields are marked *

Back To Top