സിമൻറ് പരമാവധി ഒഴിവാക്കി

കെട്ടുകാഴ്ചകൾ എല്ലാം വേണ്ടന്നു വച്ച് മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കുന്ന ഈ   വീട് സിമൻറ് ഉപയോഗിക്കാതെ നിർമ്മിച്ചിരിക്കുന്ന  ഒന്നാണ്.നിറത്തിൻറ കാര്യത്തിൽ മാത്രമല്ല മണ്ണിനോടുളള ഈ പ്രതിപത്തി നിർമാണ രീതിയിലും സ്വീകരിച്ചിട്ടുണ്ട് വീട്ടുടമകളായ സജിത്തും അമ്മുവും.ഈ വീട് ഇവരുടെ സ്വപ്ന സാഫല്യമാണ്.കോൺക്രീറ്റ് സൗധമല്ല തങ്ങൾക്ക് വേണ്ടത് എന്ന ഉറച്ച തീരുമാനത്തോടെ മനസിലെ സങ്കല്പത്തിന് അനുസരിച്ചുളള വീട് നിർമിക്കുവാൻ ഇവർ സമീപിച്ചത് കോസ്റ്റ്ഫോർഡിനെയാണ്.

തൃശൂർ ജില്ലയിലെ വെസ്‌റ്റ് കൊരട്ടിയിലുളള ഈ വീടിൻറ നിർമമാണം വീട്ടുടമകൾക്കും നിർമമാണ ചുമതല വഹിച്ച എഞ്ചിനീയർ ശാന്തിലാലിനും ഏറെ ആത്മ സംതൃപ്തി പകർന്ന ഒന്നാണ്.നാലു കിടപ്പുമുറികൾ ലിവിങ്,ഡൈനിങ് കിച്ചൻ,കോറിഡോർ, കോർട്ട്യാർഡ്,സ്ററഡി ഏരിയ,ലൈബ്രറി എന്നിങ്ങനെയാണ് അകത്തള സജ്ജീകരണങ്ങൾ

പുന:രുപയോഗത്തിൻറ സാധ്യതകളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. മര ഉരുപ്പടികൾ,ഓട് എന്നിവയെല്ലാം പഴയവ വാങ്ങി ഉപയോഗിച്ചതാണ്.കൂടാതെ മുള,സ്റ്റീൽ ഫ്രെയിം,ബാംബൂ സീലിങ്,ഫില്ലർ സ്ളാബ് രീതി തുടങ്ങിയ കോസ്റ്റ്ഫോർഡ് പിൻതുടരുന്ന സസ്ററയ്നബിൾ നിർമ്മാണ രീതികളൊക്കെ സ്വീകരിച്ചിട്ടുണ്ട്.

ചുമരുകൾക്ക് ചിലയിടങ്ങളിൽ മണ്ണ് കൊണ്ട് പ്ളാസ്റ്ററിങ് നടത്തി മറ്റിടങ്ങളിൽ വെട്ടുകല്ലിന് സാധാരണ നൽകാറുളള കോട്ടിങ്ങും കൊടുത്തു.ഈ കോട്ടിങ് വാട്ടർ ബേസ്ഡ് ആയതിനാൽ ചുമരുകൾക്ക് ശ്വസിക്കുവാൻ കഴിയുന്നുണ്ട്.പ്ളോട്ടിൽ തന്നെ ലഭ്യമായിരുന്ന മണ്ണ് കുമ്മായവും ചേർത്ത് പ്ളാസ്റ്റിറിങ്ങിന് ഉപയോഗിച്ചു.

തുറന്ന സമീപനത്തോടെയുളള പ്ളാനിങ്ങാണ് അതിനാൽ ഉളളിൽ വെളിച്ചത്തിന് പ്രാധാന്യം കൈവന്നിട്ടുണ്ട്.ഡൈനിങ്ങിൻറ ഉയരം കുറച്ച് മുകളിൽ മെസാനിൻ ഫ്ളോർ നൽകി അവിടെ സ്ററഡി ഏരിയ സ്ഥാപിച്ചു.

ഇവിടെ റെയിലിങ്ങിനു   മുളയാണ് തെരഞ്ഞെടുത്തത്.കോർട്ട്യാർഡ്  ഉള്ളിലെ പ്രധാന വെളിച്ച സ്രോതസ്സാണ്.ക്രോസ് വെൻ്റിലേഷനുകൾ കാറ്റും വെളിച്ചവും പ്രദാനം ചെയ്യുന്നു.കിടപ്പു മുറികളുടെ ജനാലകൾ നടുമുറ്റത്തേക്ക് തുറക്കുന്നവയാണ്.

ഇൻറീരിയർ ഒരുക്കാനാവശ്യമായ സാമഗ്രികൾ ഫർണ്ണിച്ചർ ഫർണിഷിങ് ഇവയിലൊക്കെ   വീട്ടുകാരുടെ ശ്രദ്ധ പതിഞ്ഞിട്ടുണ്ട്. വീടിനകം അല്പം വ്യത്യസ്തമായിരിക്കണം എന്നായിരുന്നു സജിത്തിന്റെയും അമ്മുവിന്റെയും തീരുമാനം  അതു നടപ്പിലാക്കുവാൻ  ഏതറ്റം വരെയും പോകുവാനും അവർ  തയ്യറായിരുന്നു.

വീട്ടുകാരുടെ ശ്രദ്ധയും സ്നേഹപൂർണ്ണമായ  ഇടപെടലുകളും വീടുപണിയെ ഏറെ സഹായിച്ചിട്ടുണ്ട്.കബോഡുകൾക്കും സ്റ്റെയർകേസിനും മറ്റും ഫെറോസിമൻറാണ്.പടിപ്പുര,ലാൻഡ്സ്കേപ്പ് കിണർ എന്നിവയൊക്കെ വീട്ടുകാരുടെ പ്രത്യേക താല്പര്യമനുസരിച്ച് ചെയ്തവയാണ്.

കിണർ റീചാർജ് സംവിധാനം,സോളാർ തുടങ്ങിയ ഊർജ്ജ സംരക്ഷണ മാർഗ്ഗങ്ങൾ എന്നിവയെല്ലാം ചേർത്ത് പ്രകൃതിക്കിണങ്ങിയ ഗൃഹവാസ്തുകലയുടെ മർമ്മമറിഞ്ഞ് സിമൻറ് ഒഴിവാക്കി പണിതിരിക്കുന്ന വീട്. ഫർണിഷിങ് കൂടാതെ  ഈ വീടിന് ആകെ ചിലവ് മുപ്പത് ലക്ഷമാണ്.

Design

Er.Santhilal,Costford Valappad Centre,Mob:9747538500,9495667290

Client:Sajith & Ammu,Place:Koratty Trissur

Plot: 5 Cent,Total Area:2300SQFT,Total Cost 30 lks

Photography : Sajayan,Orma Studio,Vellikulangara

Leave a Reply

Your email address will not be published. Required fields are marked *

Back To Top