Year: 2021

പരിസ്ഥിക്ക് ഇണങ്ങിയ മെറ്റീരിയൽ

ഗ്ലോബല്‍ വാമിങ്ങിനു പ്രധാന കാരണം കാര്‍ബണ്‍,മീഥേല്‍ ഗ്യാസ് ആണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.നിര്‍മ്മാണത്തിലും ഉപയോഗത്തിലും കാര്‍ബണ്‍ പുറത്തു വിടാത്ത രണ്ടു നിര്‍മ്മാണ സാമഗ്രികളാണ് മുള,കാറ്റാടിക്കഴ എന്നിവ. ഇവയുടെ ഉല്പാദനവും ഇവ ഉപയോഗിച്ചുള്ള നിര്‍മാണവും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഇവ തീര്‍ന്നാല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നവയാണ. മുള വെട്ടിയാല്‍ രണ്ടാമതും ഉണ്ടായിവരും. ട്രീറ്റ് ചെയ്യാത്ത മുള 15 വര്‍ഷവും ട്രീറ്റ് ചെയ്ത മുള അതില്‍ കൂടുതല്‍ കാലവും നിലനില്‍ക്കും. ട്രീറ്റ് ചെയ്താല്‍ മുള കുത്തി പോകുന്നത് ഒഴിവാക്കാം. ബൊറക്‌സ്, ബോറിക്കാസിഡ് എന്നിവയാണ് […]

കൊളോണിയൽ ശൈലിയുടെ നേർക്കാഴ്ച്ചയുമായി രാമനിലയം

‘രാമനിലയം’ കണ്ടിട്ടില്ലായെങ്കില്‍ പോലും പേരു കേള്‍ക്കുമ്പോള്‍ തന്നെ ഏതോ പുരാതനമായ ഒരു നിര്‍മ്മിതി എന്ന തോന്നല്‍ ഉളവാകുന്നില്ലേ? നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയും നിര്‍മ്മാണ ശൈലിയും അടയാളപ്പെടുത്തിക്കൊണ്ട് ജനമനസില്‍ കയറിക്കൂടിയ അപൂര്‍വം ചില നിര്‍മിതികളില്‍ ഒന്ന്.തൃശ്ശിവപേരൂര്‍ നഗരവാസികളുടെ ഗൃഹാതുരമായ ഓര്‍മകളില്‍ രാമനിലയത്തിന് എന്നുമിടമുണ്ട്. നഗരനടുവിലെ ഹെറിറ്റേജ് സോണില്‍ ടൗണ്‍ഹാള്‍ റോഡിലാണ് രാമനിലയം പഴമയുടെയും പരമ്പര്യത്തിന്റയും ഓര്‍മകളും കാഴ്ചകളുമായി, ശക്തന്‍ തമ്പുരാന്‍ പാലസ്, വടക്കേച്ചിറ, താലൂക്ക് ഓഫീസ്, പണ്ടത്തേ കളക്ട്രേറ്റ് (ദിവാന്‍ പേഷ്‌കാര്‍ ഓഫീസ്) എന്നിവയെല്ലാമുളളത് ഈ രാജകീയ മന്ദിരത്തിന്റ […]

വെൺമ നിറഞ്ഞ മിതത്വം

ഒരു വീട് എന്നുപറയുമ്പോള്‍ അതിനുള്ളില്‍ ലിവിങ് ഡൈനിങ് കിച്ചന്‍ ബെഡ്‌റൂമുകള്‍ എന്നിങ്ങനെ ഇടങ്ങള്‍ എല്ലാം ഒന്ന് തന്നെയായിരിക്കും എന്നാല്‍ ഓരോ വീട്ടിലും ഈ ഏരിയകള്‍ വ്യത്യസ്തവും ആയിരിക്കും. ഇവിടെയാണ് വാസ്തുകലയുടെ വൈവിധ്യവും മികവും ഡിസൈന്‍ ചാതുര്യവും വെളിവാകുന്നത്. കന്്‌റംപററി അഥവാ കാലത്തിനൊത്തത് അതില്‍ തന്നെ മിനിമലിസ്റ്റിക് ഡിസൈന്‍ നയവും ആണ് ഈ വീടിന്റെ അകത്തേയും പുറത്തെയും സവിേശഷത. അതിനൊപ്പം നാച്്്വറല്‍ ലൈറ്റും വെണ്മയും പച്ചപ്പിന്റെ സാന്നിധ്യവും കൂടുതല്‍ ആകര്‍ഷകത്വവും വിശാലതയും നല്‍കുന്നു. തുറന്ന സമീപനവും സുതാര്യ നയവും […]

കാലാവസ്ഥക്കും പ്‌ളോട്ടിനും ഇണങ്ങിയ വീട്

പ്‌ളോട്ടിന്റെ സ്വഭാവികമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് കോട്ടം തട്ടാതെ ആധുനികവും പരമ്പരാഗതവുമായ ഡിസൈന്‍ ഘടങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീട്. പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വീടിനുളളില്‍ നിറയണമെന്നതായിരുന്നു വീട്ടുകാരുടെ ഭാഗത്തു നിന്നുമുണ്ടായ പ്രധാന നിര്‍ദ്ദേശം.ഇത്തരം കാര്യങ്ങളില്‍ എല്ലാം ശ്രദ്ധിച്ച ആര്‍ക്കിടെക്റ്റുമാര്‍ കാലാവസ്ഥക്ക് ഇണക്കിയ സ്‌ളോപിങ് റൂഫും സ്വാഭാവിക ലാന്‍ഡ്‌സ്‌കേപ്പും തെരഞ്ഞെടുത്തു.ഹരിതാഭ നിറഞ്ഞ വിശാലമായ മുറ്റവും പരിസരവും. പ്‌ളോട്ടില്‍ വീഴുന്ന മഴ വെളളം അവിടെ തന്നെ താഴാനുളള അവസരം.സമീപമുളള റോഡില്‍ നിന്നും കാറ്റുവശം പൊടി വീടിനുളളില്‍ എത്താതിരിക്കാനായി ആ […]

പച്ചപ്പിലേക്ക് മിഴി തുറന്ന് അയന

സ്വാഭാവികമായ കാഴ്ചകള്‍ ചുറ്റിനുമുളളപ്പോള്‍ എന്തിനാണ് വീടിനുളളില്‍ കൃത്രിമക്കാഴ്ച്ചകള്‍ നിറക്കുന്നത്.പ്‌ളോട്ടിന്റ മുന്നില്‍ ഹരിതാഭമായ ചെറിയൊരു കുന്ന്. പുറകിലാകട്ടെ അല്പം ദൂരത്തായി പുഴ, ഈ പുഴക്കും വീടിനുമിടയില്‍ റെയില്‍വേ ട്രാക്ക് ഇങ്ങനെ അയന എന്ന ഈ വീടിനു ചുറ്റുമായി സ്വാഭാവികമായ കാഴ്ചകള്‍ പലതുമുണ്ട്. അതുകൊണ്ടു തന്നെയാണ് കൃത്രിമക്കാഴ്ച്ചകള്‍ സൃഷ്ടിക്കാതെ പരിസരക്കാഴ്ച്ചകള്‍ കൊണ്ട് ആര്‍ക്കിടെക്റ്റും എഞ്ചിനിയറും ചേര്‍ന്ന് വീട്ടകം നിറച്ചത്.പക്ക കന്റംപ്രററി മിനിമലിസ്റ്റിക് ഡിസൈന്‍ നയമാണ് അകത്തും പുറത്തും സ്വീകരിച്ചിട്ടുളളത്. കിടപ്പു മുറികളുടെയും കിച്ചന്റെയും ഉള്‍പ്പെടെ ജനാലകളും ഗ്‌ളാസ് ഓപ്പണിങ്ങുകളും ബാല്‍ക്കണി, […]

കാലാതീതമായ ഡിസൈന്‍

ഒരു വിത്ത് മുളപൊട്ടി വളര്‍ന്നു വരുന്നപോലെയാണ് ഓരോ പ്രോജക്റ്റും. അതിന്റെ നിര്‍മ്മാണത്തിലുടെനീളം വാസ്തുശില്പ വിദ്യയുടെ സൂക്ഷ്മമായ കണക്കുകളും അഴകളവുകളും ഇഴുകിച്ചേരുന്നു. വര്‍ത്തമാനകാലത്തില്‍ തുടങ്ങി ഭാവിയിലേക്ക് നീങ്ങുമ്പോള്‍ സമതുലിതവും കാലാതീതവുമായ ഡിസൈന്‍ നയം ഈ വീടിന്റെ അകത്തും പുറത്തും കൂടുതല്‍ തെളിഞ്ഞ് വരുന്നുണ്ട്. വീട്ടുകാരുടെ ആവശ്യങ്ങളുടെ നീതിപൂര്‍വകമായ നടപ്പിലാകല്‍ സാധ്യമാക്കി പ്രശാന്തമായ ഒരു സ്വപ്‌നത്തിന്റെ സാക്ഷ്‌കാരമായി മാറുന്ന വീട്. പരമ്പരാഗത ആശയമായ മുറ്റം അഥവ കോര്‍ട്ടിയാര്‍ഡിനെ മുഖ്യ ഡിസൈന്‍ ഘടകമാക്കികൊണ്ട് അതിനിരു വശങ്ങളിലുമായി ഒരു ഗൃഹാന്തരീക്ഷത്തിന്റെ സുപ്രധാനങ്ങളായ ലിവിങ് […]

കായല്‍ കാഴ്ചകളുമായി!

ഇന്റീരിയർ കൺസെപ്റ് മൂന്ന് കിടപ്പുമുറികള്‍,ലിവിങ്, ഡൈനിങ്, പൂജ ഏരിയ, ബാല്‍ക്കണി, കിച്ചന്‍ എന്നിങ്ങനെയാണ് അകത്തള ക്രമീകരണങ്ങള്‍. വെണ്മയും വെളിച്ചവും കൂടിച്ചേര്‍ന്നുള്ള തികവും നിറവും, സീലിങ്ങിലും ചുമരിലും മറ്റുമായി നല്‍കിയിട്ടുള്ള സമൃദ്ധമായ വുഡ് വര്‍ക്കുകളുടെ ഭംഗിയും ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഈ അപ്പാര്‍ട്‌മെന്റിനുള്ളിലേക്ക് പരിസരത്തെ കായല്‍ കാഴ്ച്ചകളെയും ആനയിച്ചിട്ടുണ്ട്.സമീപത്തെ കായലിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാം ഡൈനിങ്,ബാല്‍ക്കണി എന്നിവിടങ്ങളില്‍ ഇരുന്നാല്‍.കന്റംപ്രറി മിനിമലിസ്‌റ്റ് ഡിസൈന്‍ നയത്തിന് പ്രാമുഖ്യം നല്‍കിയിരിക്കുന്നു.വുഡിന്റെ ഉപയോഗം അകത്തളത്തിനു പ്രൗഢിയേകുന്നു. ഫര്‍ണിഷിങ്ങിലെ ന്യൂട്രല്‍ കളര്‍, ലൈറ്റിങ്, പ്രകൃതി ഭംഗി എന്നിവയെല്ലാം […]

കാലം കയറിയിറങ്ങിയ പടവുകള്‍

ഒരു കാലഘട്ടത്തിന്റെ സാംസാക്കാരിക തനിമയുടെ,നിര്‍മ്മാണ വിദ്യയുടെ മികവും തികവും പ്രകടമാക്കികൊണ്ട് ആധുനീകവത്ക്കരണത്തിന്റെ കുത്തൊഴുക്കിലും മുഖമുദ്ര നഷ്ടപ്പെടാതെ കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന ചില നിര്‍മ്മിതികളില്‍ ഒരു വിഭാഗമാണ് കുളങ്ങള്‍. തികച്ചും പ്രകൃതി ദത്തമായ നിര്‍മ്മാണ വിദ്യയുടെയും സാമഗ്രികളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മികച്ച മാതൃകള്‍.ഇന്നിന്റെ നിര്‍മ്മാണ സാമഗ്രിയായ സിമന്റിന്റെ കടന്നു വരവിനും എത്രയോ മുന്‍പ് ചെങ്കല്ല്, കരിങ്കല്ല്, ചെളി മുതലായ പ്രാദേശികമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് തീര്‍ത്തിട്ടുളള ഈ ജലസംഭരണികളുടെ പടവുകളിലൂടെ കല്‍ക്കെട്ടുകളുടെ ഈ വാസ്തുവിദ്യയെ കാലം കൈപിടിച്ചു നടത്തി […]

Back To Top