ഒരു വിത്ത് മുളപൊട്ടി വളര്‍ന്നു വരുന്നപോലെയാണ് ഓരോ പ്രോജക്റ്റും. അതിന്റെ നിര്‍മ്മാണത്തിലുടെനീളം വാസ്തുശില്പ വിദ്യയുടെ സൂക്ഷ്മമായ കണക്കുകളും അഴകളവുകളും ഇഴുകിച്ചേരുന്നു. വര്‍ത്തമാനകാലത്തില്‍ തുടങ്ങി ഭാവിയിലേക്ക് നീങ്ങുമ്പോള്‍ സമതുലിതവും കാലാതീതവുമായ ഡിസൈന്‍ നയം ഈ വീടിന്റെ അകത്തും പുറത്തും കൂടുതല്‍ തെളിഞ്ഞ് വരുന്നുണ്ട്. വീട്ടുകാരുടെ ആവശ്യങ്ങളുടെ നീതിപൂര്‍വകമായ നടപ്പിലാകല്‍ സാധ്യമാക്കി പ്രശാന്തമായ ഒരു സ്വപ്‌നത്തിന്റെ സാക്ഷ്‌കാരമായി മാറുന്ന വീട്. പരമ്പരാഗത ആശയമായ മുറ്റം അഥവ കോര്‍ട്ടിയാര്‍ഡിനെ മുഖ്യ ഡിസൈന്‍ ഘടകമാക്കികൊണ്ട് അതിനിരു വശങ്ങളിലുമായി ഒരു ഗൃഹാന്തരീക്ഷത്തിന്റെ സുപ്രധാനങ്ങളായ ലിവിങ് […]
കായല്‍ കാഴ്ചകളുമായി!
ഇന്റീരിയർ കൺസെപ്റ് മൂന്ന് കിടപ്പുമുറികള്‍,ലിവിങ്, ഡൈനിങ്, പൂജ ഏരിയ, ബാല്‍ക്കണി, കിച്ചന്‍ എന്നിങ്ങനെയാണ് അകത്തള ക്രമീകരണങ്ങള്‍. വെണ്മയും വെളിച്ചവും കൂടിച്ചേര്‍ന്നുള്ള തികവും നിറവും, സീലിങ്ങിലും ചുമരിലും മറ്റുമായി നല്‍കിയിട്ടുള്ള സമൃദ്ധമായ വുഡ് വര്‍ക്കുകളുടെ ഭംഗിയും ചേര്‍ത്ത് ഒരുക്കിയിരിക്കുന്ന ഈ അപ്പാര്‍ട്‌മെന്റിനുള്ളിലേക്ക് പരിസരത്തെ കായല്‍ കാഴ്ച്ചകളെയും ആനയിച്ചിട്ടുണ്ട്.സമീപത്തെ കായലിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാം ഡൈനിങ്,ബാല്‍ക്കണി എന്നിവിടങ്ങളില്‍ ഇരുന്നാല്‍.കന്റംപ്രറി മിനിമലിസ്‌റ്റ് ഡിസൈന്‍ നയത്തിന് പ്രാമുഖ്യം നല്‍കിയിരിക്കുന്നു.വുഡിന്റെ ഉപയോഗം അകത്തളത്തിനു പ്രൗഢിയേകുന്നു. ഫര്‍ണിഷിങ്ങിലെ ന്യൂട്രല്‍ കളര്‍, ലൈറ്റിങ്, പ്രകൃതി ഭംഗി എന്നിവയെല്ലാം […]
കാലം കയറിയിറങ്ങിയ പടവുകള്‍
ഒരു കാലഘട്ടത്തിന്റെ സാംസാക്കാരിക തനിമയുടെ,നിര്‍മ്മാണ വിദ്യയുടെ മികവും തികവും പ്രകടമാക്കികൊണ്ട് ആധുനീകവത്ക്കരണത്തിന്റെ കുത്തൊഴുക്കിലും മുഖമുദ്ര നഷ്ടപ്പെടാതെ കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന ചില നിര്‍മ്മിതികളില്‍ ഒരു വിഭാഗമാണ് കുളങ്ങള്‍. തികച്ചും പ്രകൃതി ദത്തമായ നിര്‍മ്മാണ വിദ്യയുടെയും സാമഗ്രികളുടെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും മികച്ച മാതൃകള്‍.ഇന്നിന്റെ നിര്‍മ്മാണ സാമഗ്രിയായ സിമന്റിന്റെ കടന്നു വരവിനും എത്രയോ മുന്‍പ് ചെങ്കല്ല്, കരിങ്കല്ല്, ചെളി മുതലായ പ്രാദേശികമായ നിര്‍മ്മാണ വസ്തുക്കള്‍ ഉപയോഗിച്ച് തീര്‍ത്തിട്ടുളള ഈ ജലസംഭരണികളുടെ പടവുകളിലൂടെ കല്‍ക്കെട്ടുകളുടെ ഈ വാസ്തുവിദ്യയെ കാലം കൈപിടിച്ചു നടത്തി […]