Month: June 2023

അകവും പുറവും പുതുമ നിറഞ്ഞ്

ജീർണാവസ്ഥയിലേക്ക് അടുത്തുകൊണ്ടിരുന്ന 25 വർഷം പഴക്കമുള്ള വസതി.കാഴ്ചയിലും അകത്തള സജ്ജീകരണങ്ങളിലും ഉപയോഗപ്രദമല്ലാത്ത,കാലത്തിനൊത്ത സൗകര്യങ്ങൾ ഇല്ലാത്ത വെളിച്ചമില്ലാത്ത അകത്തളം. മുന്നോട്ട് പോകുമ്പോൾ ജീവിത യോഗ്യമല്ലാതായി മാറും എന്ന് തോന്നി തുടങ്ങിയപ്പോഴാണ് വീട്ടുകാർ ഒരു നവീകരണത്തിനുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറുന്നത്. ഒരു വീട് പൊളിച്ചു കളയാൻ എളുപ്പമാണ്.എന്നാൽ സംരക്ഷിക്കുക,പുനഃ സ്ഥാപിക്കുക എന്നത് ശ്രമകരമാണ്. സസ്റ്റൈനബിൾ ആർക്കിടെക്ചർ,പ്രാദേശിക ഘടകങ്ങൾ, കാഴ്ച പ്രാധാന്യം,ഏസ്തെറ്റിക്സ്,നവോത്ഥന ഡിസൈൻ നയങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചു വീട് പുന:സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിൻറെ ഭാഗമായി വീട്ടുകാരുമായി കൂടിയാലോചിച്ചു […]

ഗേറ്റ് ഇല്ലാത്ത ചുറ്റുമതില്‍ ഇല്ലാത്ത വീട്‌

എത്രയൊക്കെ തലപ്പൊക്കമുണ്ടെങ്കിലും ശരി അടിസ്ഥാനമില്ലാതെ നിലനില്പ്പില്ല എന്ന തത്ത്വത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ട്  ഓട് വിരിച്ച മേൽക്കൂര താഴേക്കിറങ്ങിവന്നു ഭൂമിയിൽ തൊട്ടു നിൽക്കുന്ന;പരന്ന ആകാശത്തിനും വിശാലമായ ഭൂമിക്കും മദ്ധ്യേ ഒരു കൂടാരത്തെ അനുസ്മരിപ്പിക്കുന്ന വിധം  ചുറ്റുമതിലില്ലാതെ  ഗേറ്റില്ലാതെ ഡിസൈൻ വൈവിധ്യം നിറഞ്ഞ വീട്. The tiled roof comes down and touches the ground. ട്രോപ്പിക്കൽ ക്ലൈമറ്റിന് ഇണങ്ങുന്ന രൂപകല്പന,വീട്ടിലേക്ക് വരുന്ന ആരെയും കോംപൗണ്ട് വാൾ കെട്ടി അകറ്റി നിർത്താതെ, ഗേറ്റ് വച്ച് പരിധി നിർണയിക്കാതെ  ഏവരെയും […]

Back To Top