Year: 2024

നാൽക്കാലികളുടെ നടവഴി

പണ്ട് കാലങ്ങളിൽ വീടിനോട് അനുബന്ധിച്ച് ജലാശയങ്ങളും ചിറകളും കുളങ്ങളും കുളപ്പടവുകളും സർവസാധാരണമായിരുന്നു . കുളിക്കുവാൻ മാത്രമല്ല കൃഷിക്കും മൃഗങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഒന്നിലധികം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും നമ്മുടെ വീടിന്റെ ചുറ്റുപാടുകളിൽ ഉണ്ടായിരുന്നു .അത്തരം ജലസ്രോതസ്സുകളിൽ നാൽക്കാലികൾക്ക് വെള്ളം കുടിക്കാനും അവയെ കുളിപ്പിക്കാനും പ്രേത്യേകം ഒരെണ്ണം . നാൽക്കാലികളെല്ലാം കൂടി തിക്കിത്തിരക്കി ഒരുമിച്ച് കുളത്തിലേക്കിറങ്ങാതെ വരിയായി നടന്നു കയറുവാനും ഇറങ്ങുവാനും പാകത്തിനുള്ള വഴി പ്രേത്യേകം തയ്യാറാക്കിയിരുന്നു.കരിങ്കല്ലും വെട്ടുകല്ലും സിമന്റും ഒക്കെ ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇന്നത്തെ […]

കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ

കാർബൺ നോയമ്പിന് ഒരുങ്ങി മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ എന്ന ഒരു പത്രവാർത്തയാണ് ഈ ഒരു ആർട്ടിക്കിളിന് അടിസ്ഥാനമായത്.തിരുവല്ലയിൽ മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ ഏഴാഴ്ച നീളുന്ന കാർബൺ നോയമ്പ് ആചരിക്കുവാൻ ഒരുങ്ങുന്നു. ഫെബ്രുവരി 11ന് ആരംഭിക്കുന്ന വലിയ നോയമ്പിനെ ‘കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ’ എന്ന പേരിലാണ് സഭ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് .കാർബൺ പാദമുദ്ര എന്നത് ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്റെ അളവാണ്. വലിയ നോയമ്പിലെ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയം കേന്ദ്രീകരിച്ചാണ് […]

പാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന

തികഞ്ഞ ഗ്രാമപ്രദേശമായ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ വാസ്തുകലാ വിസ്മയമുള്ളത്. ഏതാണ്ട് 1500 വർഷമാണ് മനയുടെ പഴക്കം. ഏതൊരു നിർമ്മിതിയിലും അത് എത്ര പഴക്കമുള്ളതായാലും കാലാകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും ഒക്കെ ഉണ്ടാവും. ഇവിടെയും അത്തരത്തിൽ ചിലതെല്ലാമുണ്ട്.ഗുപ്തൻ  നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോൾ മനയിലെ താമസക്കാർ .മനയുടെ ഇന്നു കാണുന്ന  ഘടനയ്ക്ക്  500 വർഷത്തോളം പഴക്കമുണ്ട് എന്നാണ് താമസക്കാർ പറഞ്ഞത്.മറ്റു മനകളിലേതുപോലെ ഇവിടെ പടിപ്പുരയോ, ഗേറ്റോ, ചുറ്റുമതിലോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. വൈദ്യുതിയും സിമന്റും എത്തുന്നതിനുമുമ്പുള്ള കാലത്ത് പൂർണ്ണമായും തടിയിൽ […]

Back To Top