സ്വാഭാവികമായ കാഴ്ചകള്‍ ചുറ്റിനുമുളളപ്പോള്‍ എന്തിനാണ് വീടിനുളളില്‍ കൃത്രിമക്കാഴ്ച്ചകള്‍ നിറക്കുന്നത്.പ്‌ളോട്ടിന്റ മുന്നില്‍ ഹരിതാഭമായ ചെറിയൊരു കുന്ന്. പുറകിലാകട്ടെ അല്പം ദൂരത്തായി പുഴ, ഈ പുഴക്കും വീടിനുമിടയില്‍ റെയില്‍വേ ട്രാക്ക് ഇങ്ങനെ അയന എന്ന ഈ വീടിനു ചുറ്റുമായി സ്വാഭാവികമായ കാഴ്ചകള്‍ പലതുമുണ്ട്.
അതുകൊണ്ടു തന്നെയാണ് കൃത്രിമക്കാഴ്ച്ചകള്‍ സൃഷ്ടിക്കാതെ പരിസരക്കാഴ്ച്ചകള്‍ കൊണ്ട് ആര്‍ക്കിടെക്റ്റും എഞ്ചിനിയറും ചേര്‍ന്ന് വീട്ടകം നിറച്ചത്.പക്ക കന്റംപ്രററി മിനിമലിസ്റ്റിക് ഡിസൈന്‍ നയമാണ് അകത്തും പുറത്തും സ്വീകരിച്ചിട്ടുളളത്.
കിടപ്പു മുറികളുടെയും കിച്ചന്റെയും ഉള്‍പ്പെടെ ജനാലകളും ഗ്‌ളാസ് ഓപ്പണിങ്ങുകളും ബാല്‍ക്കണി, സിറ്റൗട്ട് എന്നിവിടങ്ങളുമെല്ലാം പുറത്തെ കാഴ്ചകളെ അകത്തേക്ക് ആനയിക്കുകയും ഒപ്പിയെടുക്കുകയും ചെയ്യുന്നുണ്ട്.
ലിവിങ്, ഡൈനിങ്, കിച്ചന്‍, നാലു കിടപ്പുമുറികള്‍ ബാല്‍ക്കണി,സിറ്റൗട്ട് പാഷ്യോ ഏന്നിങ്ങനെ ഗ്രൗണ്ട് ഫ്‌ളോറും ഫസ്റ്റ് ഫ്‌ളോറും.ഇതിനു പുറമേ മുകളില്‍ മറ്റൊരു ഫ്‌ളോര്‍ കൂടിയുണ്ട്. അവിടെ പ്രത്യേകിച്ച് മുറികളൊന്നും ഇല്ല,പാഷ്യോ മാത്രം.
വീടിനുളളിലേക്ക് പ്രവേശന മാര്‍ഗ്ഗങ്ങള്‍ രണ്ടാണ്. വീട്ടുകാരുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരമാണ് ഡൈനിങ്ങിന്റ ഭാഗത്തുകൂടിയുളള എന്‍ട്രന്‍സ് നല്‍കിയിരിക്കുന്നത്.
ഇവിടെയും പാഷ്യോ തീര്‍ത്ത് ഡൈനിങ്ങില്‍ പച്ചപ്പിന്റ കാഴ്ചകള്‍ കൊണ്ടുവന്നു. ഡബിള്‍ ഹൈറ്റ്, തുറന്ന സമിപനം തുടങ്ങിയ ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് നയങ്ങള്‍ വീടിന്റ വ്യാപ്തിയും ഗാംഭീര്യവും,കാഴ്ചഭംഗിയും വര്‍ധിപ്പിച്ചപ്പോള്‍ മിനിമലിസ്റ്റിക്, റിച്ച് ഇന്റീരിയര്‍ കൊണ്ട് അകത്തളവും ആകര്‍ഷകമാക്കി.
ഗ്രേ,വൈറ്റ്,ബ്‌ളാക്ക് നിറങ്ങള്‍,ഫര്‍ണ്ണിച്ചര്‍, ഫര്‍ണ്ണിഷിങ് അങ്ങനെ ഓരോന്നും ഒന്നിനൊന്ന് മികച്ചവയാകുന്നു. തുല്യപ്രാധാന്യമാണ് ആര്‍ക്കിടെക്ചറിനും ഇന്റീരിയറിനും.
പരസ്പരം മികവു പുലര്‍ത്തി ആ മികവിനൊപ്പം അയന എന്ന പേരിനെ അന്വര്‍ത്ഥമാക്കികൊണ്ട്, പച്ചപ്പു നിറഞ്ഞ കാഴ്ചകളിലേക്ക് തുറന്നു വച്ചിരിക്കുന്നു അയനയുടെ വാതായനങ്ങള്‍.
Project Details
Ar.Shabana Rasheed
Eng.Nufail Moidoo
- Designe: Ar.Shabana Rasheed
- Eng.Nufail Moidoo
- Nufail Shabana Architects
- Mahe /Calicut
- Contact: 9048241331/8086188885
- Plot:15 cent
- Area:3800sq.ft
- Location : Mahe
- Photography:Akhil Comachi