പ്‌ളോട്ടിന്റെ സ്വഭാവികമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് കോട്ടം തട്ടാതെ ആധുനികവും പരമ്പരാഗതവുമായ ഡിസൈന്‍ ഘടങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീട്.
പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വീടിനുളളില്‍ നിറയണമെന്നതായിരുന്നു വീട്ടുകാരുടെ ഭാഗത്തു നിന്നുമുണ്ടായ പ്രധാന നിര്‍ദ്ദേശം.ഇത്തരം കാര്യങ്ങളില്‍ എല്ലാം ശ്രദ്ധിച്ച ആര്‍ക്കിടെക്റ്റുമാര്‍ കാലാവസ്ഥക്ക് ഇണക്കിയ സ്‌ളോപിങ് റൂഫും സ്വാഭാവിക ലാന്‍ഡ്‌സ്‌കേപ്പും തെരഞ്ഞെടുത്തു.ഹരിതാഭ നിറഞ്ഞ വിശാലമായ മുറ്റവും പരിസരവും.
പ്‌ളോട്ടില്‍ വീഴുന്ന മഴ വെളളം അവിടെ തന്നെ താഴാനുളള അവസരം.സമീപമുളള റോഡില്‍ നിന്നും കാറ്റുവശം പൊടി വീടിനുളളില്‍ എത്താതിരിക്കാനായി ആ ഭാഗത്ത് ഫലവൃക്ഷങ്ങള്‍ വച്ചു പിടിപ്പിച്ചു. വീട്ടിലേക്കാവശ്യമായ പച്ചക്കറികളും.അങ്ങനെ കൃത്രിമത്വമില്ലാത്ത, മലിനീകരണം ഇല്ലാത്ത ചുറ്റുപാടും അതിനു നടുവില്‍ കാറ്റും വെളിച്ചവും ഉളളില്‍ എത്തുന്ന ക്രോസ് വെന്റിലേഷനോടുകൂടിയ അകത്തളമുളള വീടും.
അറ്റാച്ച്ഡ് ബാത്ത്‌റൂമുകളോടു കൂടിയ നാലു കിടപ്പൂമുറികള്‍, സിറ്റൗട്ട്, ഫോയര്‍, ഗസ്റ്റ്, ഫാമിലി ലിവിങ്, ഡൈനിങ്. കിച്ചന്‍, വാഷ്, ഡെക്ക്, ഗെയിം ഏരിയകള്‍ എന്നിവ ഉള്‍ക്കൊളളുന്ന അകത്തളം.
കാലാവസ്ഥയുടെ മാറ്റത്തിന് അനുസരിച്ച് ഉയരുന്ന ചൂടിന് തടയിടുവാനായി പല മാര്‍ഗ്ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്. ചുമരുകള്‍ പോറോതേം ബ്രിക്കുകള്‍ കൊണ്ട് തീര്‍ത്തു.
കാറ്റിന്റ ദിശ മനസിലാക്കിയാണ് വിശ്രമ സ്ഥലമായ ഡെക്കിനു സ്ഥാനം.അകത്തളത്തിന്റ ഭാഗമായ കോര്‍ട്ട്‌യാര്‍ഡ്, ഡബിള്‍ ഹൈറ്റിലുളള സ്റ്റെയര്‍കേസ് ഏരിയ എന്നിവ കാറ്റും വെളിച്ചവും ഉളളിലെത്തിക്കുന്നു.
സ്റ്റെയര്‍ ഏരിയ ഉളളിലെ ചുടു വായുവിനെ പുറന്തളളാന്‍ കഴിയുന്ന സ്റ്റാക്ക് എഫക്റ്റ് (stack effect) സംവിധാനത്തോടെയാണ്.മുകളിലെ ഓപ്പണ്‍ ടെറസിലേക്കാണ് സ്റ്റെയര്‍കേസ് കയറി എത്തുന്നത്.ഇവിടെയാണ് ഗെയിം സെന്റര്‍.പരമ്പരാഗത രീതിയിലുളള വുഡന്‍ ഫിനിഷ് സീലിങ്ങും ചൂടു കുറക്കുക എന്ന ലക്ഷ്യത്തോടെ നല്‍കിയിട്ടുളള ഫ്‌ളാറ്റ് സ്ലാബും റൂഫിന് അകത്തും പുറത്തും ടൈലുകള്‍ നിരത്തിയുളള ട്രസുമാണ്.
പുറമേ കാണുമ്പോള്‍ സ്‌ളോപിങ് മാത്രകയിലാണ് റൂഫ് എങ്കിലും ഉളളിലെ സ്ഥലം ഉപയോഗിക്കുവാന്‍ കഴിയും.
കാഴ്ചയിലും ഉപയുക്തതയിലും ആധുനീകവും പരമ്പരാഗതവുമായ ഘടകങ്ങളെ ഇണക്കി ചേര്‍ത്ത്; വീട്ടുകാരുടെ ഇഷ്ടങ്ങളെ മാനിച്ച് കാലാവസ്ഥക്ക് യോജിക്കും വിധം യുവ ആര്‍ക്കിടെക്റ്റുകള്‍ ചേര്‍ന്ന് നിര്‍മ്മിച്ച പാര്‍പ്പിടം.
Project Details
Client : James Joseph &Neelu Markose
Location: Kakkanad Ernakulam
Plot: 46 Cents
Built Area: .2952sqft
Design. Ar .Antony Dayes & Ar.Jinan KJ
JN Architect: Mob. 9846083180, 9986606933
Photography: Jeez Patric