ഒരു വീട് എന്നുപറയുമ്പോള്‍ അതിനുള്ളില്‍ ലിവിങ് ഡൈനിങ് കിച്ചന്‍ ബെഡ്‌റൂമുകള്‍ എന്നിങ്ങനെ ഇടങ്ങള്‍ എല്ലാം ഒന്ന് തന്നെയായിരിക്കും എന്നാല്‍ ഓരോ വീട്ടിലും ഈ ഏരിയകള്‍ വ്യത്യസ്തവും ആയിരിക്കും.
ഇവിടെയാണ് വാസ്തുകലയുടെ വൈവിധ്യവും മികവും ഡിസൈന്‍ ചാതുര്യവും വെളിവാകുന്നത്. കന്്‌റംപററി അഥവാ കാലത്തിനൊത്തത് അതില്‍ തന്നെ മിനിമലിസ്റ്റിക് ഡിസൈന്‍ നയവും ആണ് ഈ വീടിന്റെ അകത്തേയും പുറത്തെയും സവിേശഷത.
അതിനൊപ്പം നാച്്്വറല്‍ ലൈറ്റും വെണ്മയും പച്ചപ്പിന്റെ സാന്നിധ്യവും കൂടുതല്‍ ആകര്‍ഷകത്വവും വിശാലതയും നല്‍കുന്നു. തുറന്ന സമീപനവും സുതാര്യ നയവും കൊണ്ട് അകവും പുറവും പസ്പരം ബന്ധിപ്പിച്ചിരിക്കുന്നു എന്നാല്‍ ഉള്ളില്‍ വേണ്ട ഇടങ്ങളില്‍ സ്വകാര്യത ഉണ്ട് താനും.അറിഞ്ഞും അനുഭവിച്ചും ജീവിക്കുവാന്‍ ഉതകുന്ന ഒരു അഭയ സ്ഥാനമായി വിഭാവനം ചെയ്തിരിക്കുന്നു ആര്‍കിടെക്ട് ഈ വീടിനെ.
ഗ്രേ, വൈറ്റ് നിറങ്ങള്‍ക്ക് ഒപ്പം ക്ലാഡിങ്ങിന്റെ അല്പം കടുത്ത വര്‍ണവും ചതുര വടിവാര്‍ന്ന ബോക്‌സ് മാതൃകകള്‍ നേര്‍രേഖകളുടെ കൂടിച്ചേരല്‍ ഇവയെല്ലാമാണ് വീടിന്റെ പുറത്തു നിന്നുള്ള കാഴ്ചയില്‍ ആദ്യം കണ്ണിലുടക്കുക.
ആധുനിക രീതിയില്‍ ഒരുക്കിയിരിക്കുന്ന ഗേറ്റ് മുതല്‍ പച്ചപ്പിന്റെ സാന്നിധ്യമുണ്ട് അത് വന്നു വന്നു വീടിനുള്ളിലേക്ക് പടര്‍ന്നു കയറിയപോലെ ടെറസില്‍ വരെ സ്ഥാനം പിടിച്ചിരിക്കുന്നു.
മൊത്തത്തില്‍ ഉള്ള വെള്ള നിറവും കാലത്തിനൊത്ത ഡിസൈനും എല്ലാം ചേര്‍ന്ന് പുറം കാഴ്ചയെ സമൃദ്ധമാക്കുന്നു.
ക്ലാഡിങ്, കോര്‍ട്ട്‌യാഡ്,പച്ചപ്പ് പെബിളുകള്‍,എന്നിവയാല്‍ ശ്രദ്ധേയമാണ് സിറ്റൗട്ട്, ചുമരിലെ സ്റ്റോണ്‍ ക്ലാഡിങ്ങും സുതാര്യമായ ചുമരുകള്‍ നല്‍കുന്ന ലാന്‍ഡ്‌സ്‌കേപ്പ് കാഴ്ചകളും ഇരിപ്പിടങ്ങളും എല്ലാം ഒന്നിനൊന്നു ആകര്‍ഷകം.
ഒന്നിലധികം കോര്‍ട്ട് യാര്‍ഡുകള്‍ ചേര്‍ന്ന് കാഴ്ച വിരുന്നു തീര്‍ക്കുന്ന അകത്തളം. പൊതു ഇടങ്ങളായ ലിവിങ് ഡൈനിങ് എന്നിവ തുറന്ന ഡിസൈന്‍ നയം പുലര്‍ത്തുന്നവയും സുതാര്യ നയത്തിലൂടെ ചുറ്റുപാടുകളെ ഉള്ളിലേക്ക് ക്ഷണിക്കുന്നുമുണ്ട്.
ഗ്രൗണ്ട് ഫ്േളാറില്‍ തന്നെ നാലു കോര്‍ട്ട്്്‌യാര്‍ഡുകള്‍ ആണുള്ളത്. ലിവിങ് ഏരിയയുടെ പ്രാധാന്യമുസരിച്ചു കോര്‍ട്ട്‌യാര്‍ഡ്്് നല്‍കിയിരിക്കുന്നു.
ഡൈനിങ്ങിന് ആകട്ടെ വെളിച്ചവും പച്ചപ്പും നിറക്കുന്നത് സ്റ്റെയര്‍കേസിനു അടിയില്‍ നല്‍കിയിട്ടുള്ള പെബിള്‍ കോര്‍ട്ട് യാര്‍ഡാണ്. സ്‌റൈയര്‍ക്കേസിന്റെ റൂഫിലെ സ്‌കൈലിറ്റില്‍ കൂടി എത്തുന്ന നാച്വറല്‍ ലൈറ്റ് വീട്ടകമാകെ വെളിച്ചം നിറക്കുന്നുണ്ട്.
ചുമരിലും തറയിലും നല്‍കിയിട്ടുള്ള വെള്ള നിറവും ഈ വെളിച്ചവും കൂടി ആയപ്പോള്‍ വെളിച്ചവും വെണ്മയും നിറഞ്ഞ അകത്തളം എന്ന് വിശേഷിപ്പിക്കാം. ഡൈനിങ്ങിന്റെ പുറത്തു ഒരുക്കിയിട്ടുള്ള ഡൈന്‍ ഔട്ട് സ്‌പേസ് ഒരു പാഷ്യയോയുടെ പ്രയോജനം നല്‍കുന്നുണ്ട്.
ഇവിടെ ചുമരില്‍് നല്കിട്ടുള്ള ക്ലാഡിങ് ശ്രദ്ധേയമാകുന്നു.ഗ്ലാസ് ചുമരുകള്‍ ആകട്ടെ പുറത്തെ കാഴ്ചകളെ ഉള്ളില്‍ എത്തിക്കുന്നു.
ഇവിടുത്തെ അപ്പര്‍ ലിവിങ് ആണ് ഫാമിലി ഏരിയ. ഇരിപ്പിടങ്ങളുടെ സമൃദ്ധി നിറയുന്ന ഇടം.ഒപ്പം വീട്ടുകാരുടെ പ്രിയപ്പെട്ട ഒത്തുകൂടല്‍ സ്ഥലവും.
ചുമരലങ്കാരവും പച്ചപ്പും എല്ലാം ഇവിടെയും ഉണ്ട് സ്റ്റെയര്‍കേസ് കയറി വരുന്നത് ഇവിടേക്കാണ്.നാച്വറല്‍ ലൈറ്റ് സമൃദ്ധമായി കടന്നു വരുന്നുണ്ട്.
കിടപ്പു മുറികള്‍ ഓരോന്നും അത് ഉപയോഗിക്കുന്ന ആളുകളുടെ ആവശ്യവും ഇഷ്ടവും അനുസരിച്ചു ചിട്ടപ്പെടുത്തിയവയാകുന്നു.
വെണ്‍മക്കു തന്നെയാണ് പ്രാധാന്യം എങ്കിലും ഫര്‍ണിഷിങ് ഇനങ്ങളുടെ നിറം കോണ്‍ട്രാസ്റ്റായി എടുത്തു നില്‍ക്കുന്നു. ചുമരിന്റെ ഒരു ഭാഗം മാത്രം ഹൈലൈറ്റ് ചെയ്തിരിക്കുന്നു.പഠന,വായന സൗകര്യങ്ങളും ഉണ്ട്.
മികച്ച സ്റ്റോറേജ് സൗകര്യമുള്ള ഓപ്പണ്‍ കിച്ചനില്‍ ഗ്രീന്‍,റെഡ,്ബ്ലൂ നിറങ്ങളില്‍ ഉള്ള ആക്‌സസറീസുകള്‍ എടുത്തു നില്‍ക്കുന്നു. വിശാലതയിലും ആധുനീക സംവിധാനങ്ങളിലും മുന്നിട്ടു നില്‍ക്കുന്നു അടുക്കള.
PROJECT DETAILS
Client: ശിവപ്രസാദ്
Location : ഗുരുവായൂര്‍
Site : 37 സെന്റ്
toatal Area : 3150 sqft
Architect :ശ്രീനാഥ് പൊന്നേത്
Contact : +97430576958