ഗേറ്റ് ഇല്ലാത്ത ചുറ്റുമതില്‍ ഇല്ലാത്ത വീട്‌

The tiled roof comes down and touches the ground

എത്രയൊക്കെ തലപ്പൊക്കമുണ്ടെങ്കിലും ശരി അടിസ്ഥാനമില്ലാതെ നിലനില്പ്പില്ല എന്ന തത്ത്വത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ട്  ഓട് വിരിച്ച മേൽക്കൂര താഴേക്കിറങ്ങിവന്നു ഭൂമിയിൽ തൊട്ടു നിൽക്കുന്ന;പരന്ന ആകാശത്തിനും വിശാലമായ ഭൂമിക്കും മദ്ധ്യേ ഒരു കൂടാരത്തെ അനുസ്മരിപ്പിക്കുന്ന വിധം  ചുറ്റുമതിലില്ലാതെ  ഗേറ്റില്ലാതെ ഡിസൈൻ വൈവിധ്യം നിറഞ്ഞ വീട്.

The tiled roof comes down and touches the ground.

ട്രോപ്പിക്കൽ ക്ലൈമറ്റിന് ഇണങ്ങുന്ന രൂപകല്പന,വീട്ടിലേക്ക് വരുന്ന ആരെയും കോംപൗണ്ട് വാൾ കെട്ടി അകറ്റി നിർത്താതെ, ഗേറ്റ് വച്ച് പരിധി നിർണയിക്കാതെ  ഏവരെയും സ്വാഗതം ചെയ്യുന്ന ഈ വീട്മോട്ടിവേഷണൽ സ്പീക്കറും വിദേശവാസിയും ആയ  ഗൃഹനാഥൻ ബാബുജിയുടെ ഉയർന്ന ചിന്തകളുടെ പ്രതിഫലനം കൂടിയാണ്.

പ്ലോട്ടിൽ ഉണ്ടായിരുന്ന മരങ്ങൾ കഴിവതും സംരക്ഷിച്ചിട്ടുണ്ട്.വീടിന്റെ മുന്നിൽ തന്നെ ഉണ്ടായിരുന്ന ചാമ്പമരത്തെ ഒരു കനോപ്പിക്ക് തുല്യമായി അവതരിപ്പിച്ചിരിക്കുന്നു.

പുല്ലുകൾക്കിടയിൽ വിരിച്ച സ്ളാബ് തീർത്ത നടപ്പാത ജ്യോമെട്രിക്കൽ സിംബലുകൾക്ക് പ്രാധാന്യം നൽകിയിട്ടുള്ള പൂമുഖത്ത് എത്തിനിൽക്കുന്നു. മേൽക്കൂരയിലെ മൂന്ന് ലെവൽ വ്യതിയാനം കൊണ്ട് അകത്തളത്തിൻറെ ഓരോ ഏരിയയും തിരിച്ചറിയാം.

ഉള്ളിലേക്ക്കടന്നാൽ ലിവിങ്ഏരിയ മുതൽ കിച്ചൻ വരെ ഒരൊറ്റ നേർരേഖയിലാണ് വീട് എന്ന്കാണാം.ഇടക്ക് പാർട്ടീഷൻ ആകുന്നത് അധികവുംചുമരുകളല്ല;സ്റ്റെയർ കേസും ഫർണിച്ചറും കോർട്യാർഡും ഒക്കെയാണ്.

ഏറ്റവും മിനിമലിസ്റ്റിക് ആയ ഒരുക്കങ്ങൾ മാത്രമേയുള്ളൂ.ഫാൾസ് സീലിങ് ഇല്ല ഓട് പാകിയ മേൽക്കൂരയുടെ ഡിസൈൻ എല്ലായിടങ്ങളിലും ദൃശ്യമാകുന്നു.ഓട് വിരിക്കുന്നതിനായ് കൊടുത്തിട്ടുള്ള റാഫ്റ്ററുകളിൽ ചിലത് താഴേക്ക് നീട്ടി എടുത്ത് അതിലാണ് പ്രേത്യേകം ഡിസൈൻ ചെയ്തെടുത്ത  ലൈറ്റിങ്ഫിക്സ്ചറുകൾ സ്ഥാപിച്ചിട്ടുള്ളത്.

. സ്റ്റെയർകേസാണ് ഡൈനിങ്ങിനെയും വാട്ടർ ബോഡിയെയും ഭാഗിക്കുന്നത്.വാട്ടർ ബോഡിയുടെ മേൽക്കൂരയിൽ നാച്വറൽ ലൈറ്റ് സംവിധാനം നൽകിയിരിക്കുന്നു.ഇത് വീടിനുള്ളിലാകെ വെളിച്ചം നിറക്കുന്നു. ഫാമിലി ലിവിങ്ങിന്റെ ഒരു ഭാഗത്തെ ചുമരിന് മുഴുവൻ ഗ്ലാസ് നൽകി പുറത്തെ ഗ്രീൻ വാലിയുടെ കാഴ്ചയെ ഉള്ളിൽ എത്തിച്ചിരിക്കുന്നു.ചുമരുകൾ വളരെ കുറവായതുകൊണ്ട് തന്നെ ഇവിടെ ചുമരലങ്കാരവും കുറവാണ്.മരത്തിൽ തീർത്ത ഒരേ പാറ്റേണിൽ ഉള്ള ഡിസൈൻ എലമെന്റുകൾ തന്നെ   ആർട്ടിഫാറ്റുകളായി കിടപ്പുമുറിയുടെ ചുമരിലും സിറ്റൗട്ടിലും ബുക്ക്ഷെൽഫിലും കാണാം.

ചുമരുകളിൽ എല്ലാം സിമന്റ് പ്ലാസ്റ്ററിങ്ങിന്റെ ഗ്രേ കളറാണ്.കിടപ്പുമുറികളിൽ ഉൾപ്പെടെ എല്ലായിടത്തും തുടരുന്ന മിനിമലിസ്റ്റിക് നയം അനാവശ്യമായ അലങ്കാരങ്ങളും നിറങ്ങളും ഒഴിവാക്കുന്നു. ന്യൂട്രൽ കളറുകളാണ് എല്ലായിടത്തും; ഇതിന് ഇടക്ക് ഒരു ബ്രേക്ക് നൽകുന്നത് ഫർണിഷിങ് ഇനങ്ങളിലെ നിറങ്ങൾ മാത്രമാണ്. മുകൾ നിലയിൽ ഒരു ബെഡ്റൂമും ലിവിങ് ഏരിയയും മാത്രം.ഗസ്റ്റ് ബെഡ്റൂം താഴത്തെ നിലയിൽ വീടിനുള്ളിൽ നിന്നും ഒപ്പം പുറത്തു നിന്നും ഒരേ സമയം പ്രവേശന മാർഗ്ഗത്തോട് കൂടിയാകുന്നു.അതിഥികൾക്ക് പുറത്തു നിന്നും വരുമ്പോൾ വീടിനുള്ളിൽ കയറാതെ തന്നെ റൂമിലേക്ക് കടക്കുവാനാകും.

പ്ലോട്ട്സ്ലോപ്പിങ് ആയിരുന്നതിനാൽ അടിയിൽ സെല്ലാർ ഉണ്ട് ഇവിടെയാണ് വീട്ടിലെ ജോലിക്കാരുടെ താമസം ഉൾപ്പെടെയുള്ള സൗകര്യങ്ങൾക്ക് സ്ഥാനം.സ്റ്റെയർകേസും ഇവിടെ ഒരു ഡിസൈൻ എലമെന്റ് തന്നെയാകുന്നു.കാഴ്ചയിൽ വീട് മൊത്തത്തിൽ വളരെ നവീനമായതും മോഡേണുമാണ്എന്നാൽ ഓരോന്നും നിരീക്ഷിച്ചാൽ മനസിലാവും ഗൃഹവാസ്തു കലയിലെ പാരമ്പര്യ ഘടകങ്ങൾക്കും നിർമ്മാണ രീതികൾക്കും നൽകിയിട്ടുള്ള പ്രാധാന്യം എത്രയെന്ന്.

വയനാട്ടിൻറെ ഭൂമിശാസ്ത്രം,കാലാവസ്ഥ, പരിസരത്തെ പച്ചപ്പ് നിറഞ്ഞ കാഴ്ചകൾ എന്നിവയെല്ലാം പരിഗണിച്ചിട്ടുണ്ട്.ഇതാണ് കന്റെംപ്രറി അഥവാ കാലികമായ ഡിസൈൻ എന്ന് പറയുന്നത്

Plan

Ground floor

Design

Ar.Roopesh Ar.Prem Er.Satheesh

Project Details

Location : Andoor Wayanad

Client : Mr.Babuji

Plot : 30 cent

Total sqft: 4500

Design

Principle Architect:Ar. Roopesh

Associate Architect: Ar.Prem
Site Engineer: Er.Satheesh

Spacextended

Nellikode junction,

Thondayad Bypass, Bldg No-28/2216 A,Calicut

Ph. +91 495 235 70 20| 91 9562807020

&

Behind Capitol Mall,Muzhathadam,Kannur -02

Ph: 9778239197/ 9947675758

Photography : Turtle art Photography Calicut

2 thoughts on “ഗേറ്റ് ഇല്ലാത്ത ചുറ്റുമതില്‍ ഇല്ലാത്ത വീട്‌

  1. ഒരുപാട് നന്നായിട്ടുണ്ട്….👌🏻

    Project എല്ലാം തന്നെ നല്ല നിലവാരമുള്ളവയാണ്. ഒരുതരത്തിലും ശ്രദ്ധ കുറവ് വരുത്താതെയുള്ള, നിലവാരത്തിൽ മികച്ച എഴുത്തും..So super 👌🏻ഈ പ്രസ്ഥാനം ഒരുപാട് …ഉയരങ്ങൾ കൈവരികട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top