Minimalistic design budget home
ടെറസ് കിടപ്പു മുറിയായപ്പോൾ
പത്ത് വർഷത്തിനുമേൽ പഴക്കമുളള ഒറ്റ നില വീട്.പുതുതായി ഒരു ബെഡ്റൂമിന്റെ കൂടി ആവശ്യം വന്നപ്പോൾ ടെറസിനെ ഒന്ന് പരിഷ്‌ക്കരിച്ചു ഒരു മുറിയാക്കി മാറ്റുകയായിരുന്നു ആർക്കിടെക്ററ് രാഹുൽ ചെയ്തത് . സ്വന്തം വീടായിരുന്നതുകൊണ്ട് ഡിസൈനിങ് സ്വതന്ത്രൃം ഉണ്ടായിരുന്നു.വീനർ ബർഗർ പോറോതേം ബ്രിക്കുകൾ ഉപയോഗിച്ച് ചുമരുകൾ തീർത്തു.നേരത്തെയുണ്ടായിരുന്ന ഷീറ്റ് റൂഫിനടിയിൽ ജിപ്സം സീലിങ് ചെയ്തു.പെയ്ന്റ് ചെയ്ത് എടുത്ത അലുമിനിയം വിന്ഡോകൾ നല്കി പുറത്തെ പച്ചപ്പിന്റെ കാഴ്ചകളെ ഫ്രയ്മിനുളളിലാക്കി അകത്ത് എത്തിച്ചിരിക്കുന്നു.ഇത് ബേ വിന്ഡോ ആകയാൽ ഇരിപ്പിട സൗകര്യവുമുണ്ട്. ഫ്ളോറിങ്ങിന് സിമന്റ് […]
ജൈവ സമ്പത്ത് സംരക്ഷിക്കുക
നമ്മുടെ നിലനില്പിനടിസ്ഥാനം ജൈവസമ്പത്താണ് അവയെ സംരക്ഷിക്കുക Biodiversity is the basis of our survival and we protect them (BMC) എല്ലാ ജീവജാലങ്ങളുടെയും അതിജീവനം പരസ്പരബന്ധിതമാണ്, എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കണം. അതിജീവനത്തിനായി പലപ്പോഴും മാതൃ പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുന്നു. നമ്മുടെ നിലനിൽപ്പിനുവേണ്ടി നമ്മുടെ പ്രകൃതിയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. 90 കളുടെ തുടക്കത്തിൽ ലോകം ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതിയും വികസനവും (The United Nations Conference on Environment and Development (UNCED)ഇതിനെ […]
സിമൻറ് പരമാവധി ഒഴിവാക്കി
കെട്ടുകാഴ്ചകൾ എല്ലാം വേണ്ടന്നു വച്ച് മണ്ണിനോടും പ്രകൃതിയോടും ചേർന്ന് നിൽക്കുന്ന ഈ വീട് സിമൻറ് ഉപയോഗിക്കാതെ നിർമ്മിച്ചിരിക്കുന്ന ഒന്നാണ്.നിറത്തിൻറ കാര്യത്തിൽ മാത്രമല്ല മണ്ണിനോടുളള ഈ പ്രതിപത്തി നിർമാണ രീതിയിലും സ്വീകരിച്ചിട്ടുണ്ട് വീട്ടുടമകളായ സജിത്തും അമ്മുവും.ഈ വീട് ഇവരുടെ സ്വപ്ന സാഫല്യമാണ്.കോൺക്രീറ്റ് സൗധമല്ല തങ്ങൾക്ക് വേണ്ടത് എന്ന ഉറച്ച തീരുമാനത്തോടെ മനസിലെ സങ്കല്പത്തിന് അനുസരിച്ചുളള വീട് നിർമിക്കുവാൻ ഇവർ സമീപിച്ചത് കോസ്റ്റ്ഫോർഡിനെയാണ്. തൃശൂർ ജില്ലയിലെ വെസ്‌റ്റ് കൊരട്ടിയിലുളള ഈ വീടിൻറ നിർമമാണം വീട്ടുടമകൾക്കും നിർമമാണ ചുമതല വഹിച്ച എഞ്ചിനീയർ […]
മിനിമം ഡെക്കോർ മാക്സിമം ബ്യൂട്ടി
Very nice flat with minimum arrangements
പരിസ്ഥിക്ക് ഇണങ്ങിയ മെറ്റീരിയൽ
ഗ്ലോബല്‍ വാമിങ്ങിനു പ്രധാന കാരണം കാര്‍ബണ്‍,മീഥേല്‍ ഗ്യാസ് ആണ് എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.നിര്‍മ്മാണത്തിലും ഉപയോഗത്തിലും കാര്‍ബണ്‍ പുറത്തു വിടാത്ത രണ്ടു നിര്‍മ്മാണ സാമഗ്രികളാണ് മുള,കാറ്റാടിക്കഴ എന്നിവ. ഇവയുടെ ഉല്പാദനവും ഇവ ഉപയോഗിച്ചുള്ള നിര്‍മാണവും പ്രോത്സാഹിപ്പിക്കേണ്ടിയിരിക്കുന്നു. ഇവ തീര്‍ന്നാല്‍ വീണ്ടും ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നവയാണ. മുള വെട്ടിയാല്‍ രണ്ടാമതും ഉണ്ടായിവരും. ട്രീറ്റ് ചെയ്യാത്ത മുള 15 വര്‍ഷവും ട്രീറ്റ് ചെയ്ത മുള അതില്‍ കൂടുതല്‍ കാലവും നിലനില്‍ക്കും. ട്രീറ്റ് ചെയ്താല്‍ മുള കുത്തി പോകുന്നത് ഒഴിവാക്കാം. ബൊറക്‌സ്, ബോറിക്കാസിഡ് എന്നിവയാണ് […]
കൊളോണിയൽ ശൈലിയുടെ നേർക്കാഴ്ച്ചയുമായി രാമനിലയം
‘രാമനിലയം’ കണ്ടിട്ടില്ലായെങ്കില്‍ പോലും പേരു കേള്‍ക്കുമ്പോള്‍ തന്നെ ഏതോ പുരാതനമായ ഒരു നിര്‍മ്മിതി എന്ന തോന്നല്‍ ഉളവാകുന്നില്ലേ? നൂറ്റാണ്ടുകളുടെ ചരിത്രവും പഴമയും നിര്‍മ്മാണ ശൈലിയും അടയാളപ്പെടുത്തിക്കൊണ്ട് ജനമനസില്‍ കയറിക്കൂടിയ അപൂര്‍വം ചില നിര്‍മിതികളില്‍ ഒന്ന്.തൃശ്ശിവപേരൂര്‍ നഗരവാസികളുടെ ഗൃഹാതുരമായ ഓര്‍മകളില്‍ രാമനിലയത്തിന് എന്നുമിടമുണ്ട്. നഗരനടുവിലെ ഹെറിറ്റേജ് സോണില്‍ ടൗണ്‍ഹാള്‍ റോഡിലാണ് രാമനിലയം പഴമയുടെയും പരമ്പര്യത്തിന്റയും ഓര്‍മകളും കാഴ്ചകളുമായി, ശക്തന്‍ തമ്പുരാന്‍ പാലസ്, വടക്കേച്ചിറ, താലൂക്ക് ഓഫീസ്, പണ്ടത്തേ കളക്ട്രേറ്റ് (ദിവാന്‍ പേഷ്‌കാര്‍ ഓഫീസ്) എന്നിവയെല്ലാമുളളത് ഈ രാജകീയ മന്ദിരത്തിന്റ […]
വെൺമ നിറഞ്ഞ മിതത്വം
ഒരു വീട് എന്നുപറയുമ്പോള്‍ അതിനുള്ളില്‍ ലിവിങ് ഡൈനിങ് കിച്ചന്‍ ബെഡ്‌റൂമുകള്‍ എന്നിങ്ങനെ ഇടങ്ങള്‍ എല്ലാം ഒന്ന് തന്നെയായിരിക്കും എന്നാല്‍ ഓരോ വീട്ടിലും ഈ ഏരിയകള്‍ വ്യത്യസ്തവും ആയിരിക്കും. ഇവിടെയാണ് വാസ്തുകലയുടെ വൈവിധ്യവും മികവും ഡിസൈന്‍ ചാതുര്യവും വെളിവാകുന്നത്. കന്്‌റംപററി അഥവാ കാലത്തിനൊത്തത് അതില്‍ തന്നെ മിനിമലിസ്റ്റിക് ഡിസൈന്‍ നയവും ആണ് ഈ വീടിന്റെ അകത്തേയും പുറത്തെയും സവിേശഷത. അതിനൊപ്പം നാച്്്വറല്‍ ലൈറ്റും വെണ്മയും പച്ചപ്പിന്റെ സാന്നിധ്യവും കൂടുതല്‍ ആകര്‍ഷകത്വവും വിശാലതയും നല്‍കുന്നു. തുറന്ന സമീപനവും സുതാര്യ നയവും […]
കാലാവസ്ഥക്കും പ്‌ളോട്ടിനും ഇണങ്ങിയ വീട്
പ്‌ളോട്ടിന്റെ സ്വഭാവികമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് കോട്ടം തട്ടാതെ ആധുനികവും പരമ്പരാഗതവുമായ ഡിസൈന്‍ ഘടങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീട്. പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വീടിനുളളില്‍ നിറയണമെന്നതായിരുന്നു വീട്ടുകാരുടെ ഭാഗത്തു നിന്നുമുണ്ടായ പ്രധാന നിര്‍ദ്ദേശം.ഇത്തരം കാര്യങ്ങളില്‍ എല്ലാം ശ്രദ്ധിച്ച ആര്‍ക്കിടെക്റ്റുമാര്‍ കാലാവസ്ഥക്ക് ഇണക്കിയ സ്‌ളോപിങ് റൂഫും സ്വാഭാവിക ലാന്‍ഡ്‌സ്‌കേപ്പും തെരഞ്ഞെടുത്തു.ഹരിതാഭ നിറഞ്ഞ വിശാലമായ മുറ്റവും പരിസരവും. പ്‌ളോട്ടില്‍ വീഴുന്ന മഴ വെളളം അവിടെ തന്നെ താഴാനുളള അവസരം.സമീപമുളള റോഡില്‍ നിന്നും കാറ്റുവശം പൊടി വീടിനുളളില്‍ എത്താതിരിക്കാനായി ആ […]
പച്ചപ്പിലേക്ക് മിഴി തുറന്ന് അയന
സ്വാഭാവികമായ കാഴ്ചകള്‍ ചുറ്റിനുമുളളപ്പോള്‍ എന്തിനാണ് വീടിനുളളില്‍ കൃത്രിമക്കാഴ്ച്ചകള്‍ നിറക്കുന്നത്.പ്‌ളോട്ടിന്റ മുന്നില്‍ ഹരിതാഭമായ ചെറിയൊരു കുന്ന്. പുറകിലാകട്ടെ അല്പം ദൂരത്തായി പുഴ, ഈ പുഴക്കും വീടിനുമിടയില്‍ റെയില്‍വേ ട്രാക്ക് ഇങ്ങനെ അയന എന്ന ഈ വീടിനു ചുറ്റുമായി സ്വാഭാവികമായ കാഴ്ചകള്‍ പലതുമുണ്ട്. അതുകൊണ്ടു തന്നെയാണ് കൃത്രിമക്കാഴ്ച്ചകള്‍ സൃഷ്ടിക്കാതെ പരിസരക്കാഴ്ച്ചകള്‍ കൊണ്ട് ആര്‍ക്കിടെക്റ്റും എഞ്ചിനിയറും ചേര്‍ന്ന് വീട്ടകം നിറച്ചത്.പക്ക കന്റംപ്രററി മിനിമലിസ്റ്റിക് ഡിസൈന്‍ നയമാണ് അകത്തും പുറത്തും സ്വീകരിച്ചിട്ടുളളത്. കിടപ്പു മുറികളുടെയും കിച്ചന്റെയും ഉള്‍പ്പെടെ ജനാലകളും ഗ്‌ളാസ് ഓപ്പണിങ്ങുകളും ബാല്‍ക്കണി, […]