കാർബൺ നോയമ്പിന് ഒരുങ്ങി മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ എന്ന ഒരു പത്രവാർത്തയാണ് ഈ ഒരു ആർട്ടിക്കിളിന് അടിസ്ഥാനമായത്.തിരുവല്ലയിൽ മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ ഏഴാഴ്ച നീളുന്ന കാർബൺ നോയമ്പ് ആചരിക്കുവാൻ ഒരുങ്ങുന്നു. ഫെബ്രുവരി 11ന് ആരംഭിക്കുന്ന വലിയ നോയമ്പിനെ ‘കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ’ എന്ന പേരിലാണ് സഭ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് .കാർബൺ പാദമുദ്ര എന്നത് ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്റെ അളവാണ്. വലിയ നോയമ്പിലെ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയം കേന്ദ്രീകരിച്ചാണ് വർജനവും ഉപവാസവും എന്ന് പരിസ്ഥിതി കമ്മീഷൻ കൺവീനർ ഡോക്ടർ പി എം മാത്യു പറഞ്ഞു.
ഒന്നാം ആഴ്ച
കാലാവസ്ഥയുടെ മാറ്റം കൊണ്ടുണ്ടാകുന്ന ഭവിഷ്യത്തുകളുടെ അജ്ഞത ഒഴിവാക്കാനുള്ള പഠനത്തിൻറെ ആഴ്ചയാണ്.
രണ്ടാം ആഴ്ച
വൈദ്യുതിയുടെ ഉപയോഗം കുറയ്ക്കും.
മൂന്നാം ആഴ്ച
ആഹാരം വർജിക്കുകയോ മിതത്വം പാലിക്കുകയോ ചെയ്യാം
നാലാം ആഴ്ച
അമിത വ്യയം ഒഴിവാക്കാൻ ശീലിക്കും
അഞ്ചാം ആഴ്ച
പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാനായി വേർതിരിക്കും
ആറാം ആഴ്ച
സ്വകാര്യ വാഹനങ്ങൾ കുറച്ച് പൊതു ഗതാഗത സംവിധാനം മാത്രം ഉപയോഗിച്ച് യാത്ര ചെയ്യാനുള്ള ശ്രമം തുടങ്ങും
ഏഴാം ആഴ്ച
സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം കുറച്ച് വ്യക്തിബന്ധം ഊട്ടിയുറപ്പിക്കാൻ ഉള്ള ശ്രമം തുടങ്ങും
എത്ര നല്ല ആശയം!. നമ്മുടെ എല്ലാ ചടങ്ങുകളും ആഘോഷങ്ങളും പരിപാടികളും ഇങ്ങനെയൊക്കെ സംഘടിപ്പിക്കുവാൻ കഴിഞ്ഞാൽ അത് കാലാവസ്ഥക്ക് പ്രകൃതിക്ക് പരിസ്ഥിതിക്ക് എത്ര പ്രയോജനകരം ആയിമാറും .ഇത്തരം ചിന്തകൾ എല്ലാവരിലും ഉണ്ടാവട്ടെ എല്ലാവരിലേക്കും എത്തട്ടേ .