പണ്ട് കാലങ്ങളിൽ വീടിനോട് അനുബന്ധിച്ച് ജലാശയങ്ങളും ചിറകളും കുളങ്ങളും കുളപ്പടവുകളും സർവസാധാരണമായിരുന്നു . കുളിക്കുവാൻ മാത്രമല്ല കൃഷിക്കും മൃഗങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഒന്നിലധികം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും നമ്മുടെ വീടിന്റെ ചുറ്റുപാടുകളിൽ ഉണ്ടായിരുന്നു .അത്തരം ജലസ്രോതസ്സുകളിൽ നാൽക്കാലികൾക്ക് വെള്ളം കുടിക്കാനും അവയെ കുളിപ്പിക്കാനും പ്രേത്യേകം ഒരെണ്ണം . നാൽക്കാലികളെല്ലാം കൂടി തിക്കിത്തിരക്കി ഒരുമിച്ച് കുളത്തിലേക്കിറങ്ങാതെ വരിയായി നടന്നു കയറുവാനും ഇറങ്ങുവാനും പാകത്തിനുള്ള വഴി പ്രേത്യേകം തയ്യാറാക്കിയിരുന്നു.കരിങ്കല്ലും വെട്ടുകല്ലും സിമന്റും ഒക്കെ ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇന്നത്തെ […]
പാഴൂർ പടുതോൾ : പടിപ്പുരയില്ലാത്ത മന
തികഞ്ഞ ഗ്രാമപ്രദേശമായ പിറവത്തിനടുത്ത് മൂവാറ്റുപുഴയാറിന്റെ തീരത്താണ് ഈ വാസ്തുകലാ വിസ്മയമുള്ളത്. ഏതാണ്ട് 1500 വർഷമാണ് മനയുടെ പഴക്കം. ഏതൊരു നിർമ്മിതിയിലും അത് എത്ര പഴക്കമുള്ളതായാലും കാലാകാലങ്ങളായുള്ള കൂട്ടിച്ചേർക്കലുകളും നവീകരണങ്ങളും ഒക്കെ ഉണ്ടാവും. ഇവിടെയും അത്തരത്തിൽ ചിലതെല്ലാമുണ്ട്.ഗുപ്തൻ നമ്പൂതിരിയും കുടുംബവുമാണ് ഇപ്പോൾ മനയിലെ താമസക്കാർ .മനയുടെ ഇന്നു കാണുന്ന ഘടനയ്ക്ക് 500 വർഷത്തോളം പഴക്കമുണ്ട് എന്നാണ് താമസക്കാർ പറഞ്ഞത്.മറ്റു മനകളിലേതുപോലെ ഇവിടെ പടിപ്പുരയോ, ഗേറ്റോ, ചുറ്റുമതിലോ ഇല്ല എന്നുള്ളത് ശ്രദ്ധേയമാണ്. വൈദ്യുതിയും സിമന്റും എത്തുന്നതിനുമുമ്പുള്ള കാലത്ത് പൂർണ്ണമായും തടിയിൽ […]
ഗേറ്റ് ഇല്ലാത്ത ചുറ്റുമതില്‍ ഇല്ലാത്ത വീട്
എത്രയൊക്കെ തലപ്പൊക്കമുണ്ടെങ്കിലും ശരി അടിസ്ഥാനമില്ലാതെ നിലനില്പ്പില്ല എന്ന തത്ത്വത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ട് ഓട് വിരിച്ച മേൽക്കൂര താഴേക്കിറങ്ങിവന്നു ഭൂമിയിൽ തൊട്ടു നിൽക്കുന്ന;പരന്ന ആകാശത്തിനും വിശാലമായ ഭൂമിക്കും മദ്ധ്യേ ഒരു കൂടാരത്തെ അനുസ്മരിപ്പിക്കുന്ന വിധം ചുറ്റുമതിലില്ലാതെ ഗേറ്റില്ലാതെ ഡിസൈൻ വൈവിധ്യം നിറഞ്ഞ വീട്. The tiled roof comes down and touches the ground. ട്രോപ്പിക്കൽ ക്ലൈമറ്റിന് ഇണങ്ങുന്ന രൂപകല്പന,വീട്ടിലേക്ക് വരുന്ന ആരെയും കോംപൗണ്ട് വാൾ കെട്ടി അകറ്റി നിർത്താതെ, ഗേറ്റ് വച്ച് പരിധി നിർണയിക്കാതെ ഏവരെയും […]
നഗര പശ്ചാത്തലത്തിൽ മരങ്ങളെക്കുറിച്ച് ഒരു അവലോകനം
Retrospective into trees in Urban Context