പണ്ട് കാലങ്ങളിൽ വീടിനോട് അനുബന്ധിച്ച് ജലാശയങ്ങളും ചിറകളും കുളങ്ങളും കുളപ്പടവുകളും സർവസാധാരണമായിരുന്നു . കുളിക്കുവാൻ മാത്രമല്ല കൃഷിക്കും മൃഗങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഒന്നിലധികം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും നമ്മുടെ വീടിന്റെ ചുറ്റുപാടുകളിൽ ഉണ്ടായിരുന്നു .അത്തരം ജലസ്രോതസ്സുകളിൽ നാൽക്കാലികൾക്ക് വെള്ളം കുടിക്കാനും അവയെ കുളിപ്പിക്കാനും പ്രേത്യേകം ഒരെണ്ണം . നാൽക്കാലികളെല്ലാം കൂടി തിക്കിത്തിരക്കി ഒരുമിച്ച് കുളത്തിലേക്കിറങ്ങാതെ വരിയായി നടന്നു കയറുവാനും ഇറങ്ങുവാനും പാകത്തിനുള്ള വഴി പ്രേത്യേകം തയ്യാറാക്കിയിരുന്നു.കരിങ്കല്ലും വെട്ടുകല്ലും സിമന്റും ഒക്കെ ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇന്നത്തെ […]
ഓടക്കുഴൽ വിളി നിറയും സ്മാരകം
Mahakavi-G-Smarakam-Kochi
കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ
കാർബൺ നോയമ്പിന് ഒരുങ്ങി മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ എന്ന ഒരു പത്രവാർത്തയാണ് ഈ ഒരു ആർട്ടിക്കിളിന് അടിസ്ഥാനമായത്.തിരുവല്ലയിൽ മാർത്തോമാ സഭ പരിസ്ഥിതി കമ്മീഷൻ ഏഴാഴ്ച നീളുന്ന കാർബൺ നോയമ്പ് ആചരിക്കുവാൻ ഒരുങ്ങുന്നു. ഫെബ്രുവരി 11ന് ആരംഭിക്കുന്ന വലിയ നോയമ്പിനെ ‘കരുതാം കാലാവസ്ഥയെ കാർബൺ നോയമ്പിലൂടെ’ എന്ന പേരിലാണ് സഭ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് .കാർബൺ പാദമുദ്ര എന്നത് ഒരു വ്യക്തിയുടെ പ്രതിശീർഷ കാർബൺ നിർഗമനത്തിന്റെ അളവാണ്. വലിയ നോയമ്പിലെ ഓരോ ആഴ്ചയും ഓരോ പ്രത്യേക വിഷയം കേന്ദ്രീകരിച്ചാണ് […]