Category: Residential Project

ഗേറ്റ് ഇല്ലാത്ത ചുറ്റുമതില്‍ ഇല്ലാത്ത വീട്‌

എത്രയൊക്കെ തലപ്പൊക്കമുണ്ടെങ്കിലും ശരി അടിസ്ഥാനമില്ലാതെ നിലനില്പ്പില്ല എന്ന തത്ത്വത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ട്  ഓട് വിരിച്ച മേൽക്കൂര താഴേക്കിറങ്ങിവന്നു ഭൂമിയിൽ തൊട്ടു നിൽക്കുന്ന;പരന്ന ആകാശത്തിനും വിശാലമായ ഭൂമിക്കും മദ്ധ്യേ ഒരു കൂടാരത്തെ അനുസ്മരിപ്പിക്കുന്ന വിധം  ചുറ്റുമതിലില്ലാതെ  ഗേറ്റില്ലാതെ ഡിസൈൻ വൈവിധ്യം നിറഞ്ഞ വീട്. The tiled roof comes down and touches the ground. ട്രോപ്പിക്കൽ ക്ലൈമറ്റിന് ഇണങ്ങുന്ന രൂപകല്പന,വീട്ടിലേക്ക് വരുന്ന ആരെയും കോംപൗണ്ട് വാൾ കെട്ടി അകറ്റി നിർത്താതെ, ഗേറ്റ് വച്ച് പരിധി നിർണയിക്കാതെ  ഏവരെയും […]

ലക്ഷ്വറി ഫീൽ തരുന്ന അകത്തളം

ഓരോ വീടും അതിൽ താമസിക്കുന്ന ആളുകളുടെ രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും.ഇവിടെ ഈ വീട് റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ തരുന്ന പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് കൊണ്ട് എന്നാൽ ഹെവി ഇൻറീരിയർ എന്ന തോന്നൽ ഉളവാക്കാത്ത വിധം ചിട്ടപ്പെടുത്തിയതാകുന്നു . കൻറംപ്രററി ഡിസൈനിലെ മുഖ്യധാര നയങ്ങളായ ഓപ്പൺ ഡിസൈൻ,ഗ്രീൻ കോർട്ട്യാർഡ്,നാച്വറൽ ലൈറ്റ്,ലാൻഡ്സ്കേപ്പിങ് എന്നിവക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്. എലിവേഷൻറ കാഴ്ചയിൽ ക്ളാഡിങ് വർക്കിനാണ് കൂടുതൽ ഫോക്കസ്. മെറ്റൽ ലൂവറും അതിനൂ മുകളിൽ ഗ്ളാസ് മേൽക്കൂരയുമുളള നിറയെ വെളിച്ചം കടന്നുവരുന്ന ഗ്രീൻ കോർട്ട്യാഡിലൂടെയാണ് […]

കാലാവസ്ഥക്കും പ്‌ളോട്ടിനും ഇണങ്ങിയ വീട്

പ്‌ളോട്ടിന്റെ സ്വഭാവികമായ ഉയര്‍ച്ച താഴ്ച്ചകള്‍ക്ക് കോട്ടം തട്ടാതെ ആധുനികവും പരമ്പരാഗതവുമായ ഡിസൈന്‍ ഘടങ്ങളെ സമന്വയിപ്പിച്ചു കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന വീട്. പ്രകൃതിയുടെ വരദാനങ്ങളായ കാറ്റും വെളിച്ചവും വീടിനുളളില്‍ നിറയണമെന്നതായിരുന്നു വീട്ടുകാരുടെ ഭാഗത്തു നിന്നുമുണ്ടായ പ്രധാന നിര്‍ദ്ദേശം.ഇത്തരം കാര്യങ്ങളില്‍ എല്ലാം ശ്രദ്ധിച്ച ആര്‍ക്കിടെക്റ്റുമാര്‍ കാലാവസ്ഥക്ക് ഇണക്കിയ സ്‌ളോപിങ് റൂഫും സ്വാഭാവിക ലാന്‍ഡ്‌സ്‌കേപ്പും തെരഞ്ഞെടുത്തു.ഹരിതാഭ നിറഞ്ഞ വിശാലമായ മുറ്റവും പരിസരവും. പ്‌ളോട്ടില്‍ വീഴുന്ന മഴ വെളളം അവിടെ തന്നെ താഴാനുളള അവസരം.സമീപമുളള റോഡില്‍ നിന്നും കാറ്റുവശം പൊടി വീടിനുളളില്‍ എത്താതിരിക്കാനായി ആ […]

പച്ചപ്പിലേക്ക് മിഴി തുറന്ന് അയന

സ്വാഭാവികമായ കാഴ്ചകള്‍ ചുറ്റിനുമുളളപ്പോള്‍ എന്തിനാണ് വീടിനുളളില്‍ കൃത്രിമക്കാഴ്ച്ചകള്‍ നിറക്കുന്നത്.പ്‌ളോട്ടിന്റ മുന്നില്‍ ഹരിതാഭമായ ചെറിയൊരു കുന്ന്. പുറകിലാകട്ടെ അല്പം ദൂരത്തായി പുഴ, ഈ പുഴക്കും വീടിനുമിടയില്‍ റെയില്‍വേ ട്രാക്ക് ഇങ്ങനെ അയന എന്ന ഈ വീടിനു ചുറ്റുമായി സ്വാഭാവികമായ കാഴ്ചകള്‍ പലതുമുണ്ട്. അതുകൊണ്ടു തന്നെയാണ് കൃത്രിമക്കാഴ്ച്ചകള്‍ സൃഷ്ടിക്കാതെ പരിസരക്കാഴ്ച്ചകള്‍ കൊണ്ട് ആര്‍ക്കിടെക്റ്റും എഞ്ചിനിയറും ചേര്‍ന്ന് വീട്ടകം നിറച്ചത്.പക്ക കന്റംപ്രററി മിനിമലിസ്റ്റിക് ഡിസൈന്‍ നയമാണ് അകത്തും പുറത്തും സ്വീകരിച്ചിട്ടുളളത്. കിടപ്പു മുറികളുടെയും കിച്ചന്റെയും ഉള്‍പ്പെടെ ജനാലകളും ഗ്‌ളാസ് ഓപ്പണിങ്ങുകളും ബാല്‍ക്കണി, […]

കാലാതീതമായ ഡിസൈന്‍

ഒരു വിത്ത് മുളപൊട്ടി വളര്‍ന്നു വരുന്നപോലെയാണ് ഓരോ പ്രോജക്റ്റും. അതിന്റെ നിര്‍മ്മാണത്തിലുടെനീളം വാസ്തുശില്പ വിദ്യയുടെ സൂക്ഷ്മമായ കണക്കുകളും അഴകളവുകളും ഇഴുകിച്ചേരുന്നു. വര്‍ത്തമാനകാലത്തില്‍ തുടങ്ങി ഭാവിയിലേക്ക് നീങ്ങുമ്പോള്‍ സമതുലിതവും കാലാതീതവുമായ ഡിസൈന്‍ നയം ഈ വീടിന്റെ അകത്തും പുറത്തും കൂടുതല്‍ തെളിഞ്ഞ് വരുന്നുണ്ട്. വീട്ടുകാരുടെ ആവശ്യങ്ങളുടെ നീതിപൂര്‍വകമായ നടപ്പിലാകല്‍ സാധ്യമാക്കി പ്രശാന്തമായ ഒരു സ്വപ്‌നത്തിന്റെ സാക്ഷ്‌കാരമായി മാറുന്ന വീട്. പരമ്പരാഗത ആശയമായ മുറ്റം അഥവ കോര്‍ട്ടിയാര്‍ഡിനെ മുഖ്യ ഡിസൈന്‍ ഘടകമാക്കികൊണ്ട് അതിനിരു വശങ്ങളിലുമായി ഒരു ഗൃഹാന്തരീക്ഷത്തിന്റെ സുപ്രധാനങ്ങളായ ലിവിങ് […]

Back To Top