സ്വാഭാവികമായ കാഴ്ചകള്‍ ചുറ്റിനുമുളളപ്പോള്‍ എന്തിനാണ് വീടിനുളളില്‍ കൃത്രിമക്കാഴ്ച്ചകള്‍ നിറക്കുന്നത്.പ്‌ളോട്ടിന്റ മുന്നില്‍ ഹരിതാഭമായ ചെറിയൊരു കുന്ന്. പുറകിലാകട്ടെ അല്പം ദൂരത്തായി പുഴ, ഈ പുഴക്കും വീടിനുമിടയില്‍ റെയില്‍വേ ട്രാക്ക് ഇങ്ങനെ അയന എന്ന ഈ വീടിനു ചുറ്റുമായി സ്വാഭാവികമായ കാഴ്ചകള്‍ പലതുമുണ്ട്. അതുകൊണ്ടു തന്നെയാണ് കൃത്രിമക്കാഴ്ച്ചകള്‍ സൃഷ്ടിക്കാതെ പരിസരക്കാഴ്ച്ചകള്‍ കൊണ്ട് ആര്‍ക്കിടെക്റ്റും എഞ്ചിനിയറും ചേര്‍ന്ന് വീട്ടകം നിറച്ചത്.പക്ക കന്റംപ്രററി മിനിമലിസ്റ്റിക് ഡിസൈന്‍ നയമാണ് അകത്തും പുറത്തും സ്വീകരിച്ചിട്ടുളളത്. കിടപ്പു മുറികളുടെയും കിച്ചന്റെയും ഉള്‍പ്പെടെ ജനാലകളും ഗ്‌ളാസ് ഓപ്പണിങ്ങുകളും ബാല്‍ക്കണി, […]