Year: 2023

അകവും പുറവും പുതുമ നിറഞ്ഞ്

ജീർണാവസ്ഥയിലേക്ക് അടുത്തുകൊണ്ടിരുന്ന 25 വർഷം പഴക്കമുള്ള വസതി.കാഴ്ചയിലും അകത്തള സജ്ജീകരണങ്ങളിലും ഉപയോഗപ്രദമല്ലാത്ത,കാലത്തിനൊത്ത സൗകര്യങ്ങൾ ഇല്ലാത്ത വെളിച്ചമില്ലാത്ത അകത്തളം. മുന്നോട്ട് പോകുമ്പോൾ ജീവിത യോഗ്യമല്ലാതായി മാറും എന്ന് തോന്നി തുടങ്ങിയപ്പോഴാണ് വീട്ടുകാർ ഒരു നവീകരണത്തിനുള്ള ശ്രമം ആരംഭിച്ചത്.അങ്ങനെയാണ് ഇന്ന് കാണുന്ന രൂപത്തിലേക്ക് മാറുന്നത്. ഒരു വീട് പൊളിച്ചു കളയാൻ എളുപ്പമാണ്.എന്നാൽ സംരക്ഷിക്കുക,പുനഃ സ്ഥാപിക്കുക എന്നത് ശ്രമകരമാണ്. സസ്റ്റൈനബിൾ ആർക്കിടെക്ചർ,പ്രാദേശിക ഘടകങ്ങൾ, കാഴ്ച പ്രാധാന്യം,ഏസ്തെറ്റിക്സ്,നവോത്ഥന ഡിസൈൻ നയങ്ങൾ എന്നിവയെല്ലാം സംയോജിപ്പിച്ചു വീട് പുന:സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്യുന്നതിൻറെ ഭാഗമായി വീട്ടുകാരുമായി കൂടിയാലോചിച്ചു […]

ഗേറ്റ് ഇല്ലാത്ത ചുറ്റുമതില്‍ ഇല്ലാത്ത വീട്‌

എത്രയൊക്കെ തലപ്പൊക്കമുണ്ടെങ്കിലും ശരി അടിസ്ഥാനമില്ലാതെ നിലനില്പ്പില്ല എന്ന തത്ത്വത്തെ പ്രതീകാത്മകമായി അവതരിപ്പിച്ചുകൊണ്ട്  ഓട് വിരിച്ച മേൽക്കൂര താഴേക്കിറങ്ങിവന്നു ഭൂമിയിൽ തൊട്ടു നിൽക്കുന്ന;പരന്ന ആകാശത്തിനും വിശാലമായ ഭൂമിക്കും മദ്ധ്യേ ഒരു കൂടാരത്തെ അനുസ്മരിപ്പിക്കുന്ന വിധം  ചുറ്റുമതിലില്ലാതെ  ഗേറ്റില്ലാതെ ഡിസൈൻ വൈവിധ്യം നിറഞ്ഞ വീട്. The tiled roof comes down and touches the ground. ട്രോപ്പിക്കൽ ക്ലൈമറ്റിന് ഇണങ്ങുന്ന രൂപകല്പന,വീട്ടിലേക്ക് വരുന്ന ആരെയും കോംപൗണ്ട് വാൾ കെട്ടി അകറ്റി നിർത്താതെ, ഗേറ്റ് വച്ച് പരിധി നിർണയിക്കാതെ  ഏവരെയും […]

10  ലക്ഷത്തിൻറെ വീട്

ഒരു  വീട് എന്നത് സാധാരണക്കാരനെ സംബന്ധിച്ച്  ഇഷ്ടത്തിനൊത്ത് എപ്പോഴും മാറ്റാൻ കഴിയില്ല.അവരുടെ ജീവിതത്തിൻെറ,അദ്ധ്വാനത്തിൻെറ  നീക്കിയിരുപ്പിൻെറ ആകെ തുകയാണ്  ഒരു വീട്.അതിൽ ആർഭാടത്തിന് വലിയ സ്ഥാനമുണ്ടാവില്ല. അതിലെ കർട്ടൻെറ നിറമോ,ചുമരിലെ വാൾ പേപ്പറിൻെറ ഹൈലൈറ്റോ,ഫർണ്ണിച്ചറിൻെറ പ്രൗഢിയോ,ബെഡ്റൂമിൻെറ പകിട്ടോ ഒന്നുമല്ല പ്രധാനം. മറിച്ച് അവരുടെ നിത്യ ജീവിതത്തിന്  ഉതകുന്നതാണോ? ആ വീട്ടിലെ അംഗങ്ങളുടെ എണ്ണത്തിനനുസരിച്ച് അവിടെ വേണ്ടത്ര സൗകര്യങ്ങൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾക്കാവും മുൻഗണന.ഓരോരുത്തരും വീടു പണിയുന്നത്  അവരുടെ വരുമാനത്തിന് അനുസരിച്ചാണ്.വീടു പണിയാൻ തെരഞ്ഞെടുക്കുന്ന മെറ്റീരിയലുകളുടെ കാര്യവും അങ്ങനെ തന്നെ.ഓരോ […]

ലക്ഷ്വറി ഫീൽ തരുന്ന അകത്തളം

ഓരോ വീടും അതിൽ താമസിക്കുന്ന ആളുകളുടെ രീതിയനുസരിച്ച് വ്യത്യസ്തമായിരിക്കും.ഇവിടെ ഈ വീട് റിച്ച് ലുക്ക്,ഫിനിഷ്, ലക്ഷ്വറി ഫീൽ തരുന്ന പ്രീമിയം മെറ്റീരിയലുകൾ ഉപയോഗിച്ച് കൊണ്ട് എന്നാൽ ഹെവി ഇൻറീരിയർ എന്ന തോന്നൽ ഉളവാക്കാത്ത വിധം ചിട്ടപ്പെടുത്തിയതാകുന്നു . കൻറംപ്രററി ഡിസൈനിലെ മുഖ്യധാര നയങ്ങളായ ഓപ്പൺ ഡിസൈൻ,ഗ്രീൻ കോർട്ട്യാർഡ്,നാച്വറൽ ലൈറ്റ്,ലാൻഡ്സ്കേപ്പിങ് എന്നിവക്കെല്ലാം പ്രാധാന്യം നൽകിയിട്ടുണ്ട്. എലിവേഷൻറ കാഴ്ചയിൽ ക്ളാഡിങ് വർക്കിനാണ് കൂടുതൽ ഫോക്കസ്. മെറ്റൽ ലൂവറും അതിനൂ മുകളിൽ ഗ്ളാസ് മേൽക്കൂരയുമുളള നിറയെ വെളിച്ചം കടന്നുവരുന്ന ഗ്രീൻ കോർട്ട്യാഡിലൂടെയാണ് […]

എല്ലാം ഒരു കുടക്കീഴിൽ

ഒരു വീട് വയ്ക്കുമ്പോൾ അതിന്റെ ഇന്റീരിയർ ഒരുക്കുവാൻ ആവശ്യമായതെല്ലാം ഒരൊറ്റ ഷോപ്പിൽ ലഭ്യമായാൽ എല്ലാവർക്കും ഉപകാരപ്രദമാകും.കസ്‌റ്റമേഴ്സിന്റെ സംതൃപ്തിയാണ് ഒരു ഷോറൂമിൻറെ വിജയം. ലിവിങ് ഏരിയ ഉപഭോക്താക്കളുടെ മനസറിഞ്ഞ് തെരഞ്ഞെടുപ്പിന്റെ,കാഴ്ച്ചയുടെ മനുഷ്യ മന:ശാസ്ത്രം മനസിലാക്കിയാണ് വുഡ്മാക്സിൻറെ ഈ ഷോറും ഒരുക്കിയിട്ടുളളത്. ഡൈനിങ് ഏരിയ ഫർണിച്ചർ,ഫർണിഷിങ് ,മോഡുലാർ കിച്ചൻ എന്നിവയുടെയെല്ലാം വലിയ ശേഖരം തന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട് . ലിവിങ്,ഡൈനിങ് ബെഡ്റൂമുകൾ ,കിച്ചൻ , ഓഫീസ് ഏരിയ എന്നിങ്ങനെ ഓരോ വിഭാഗമായി ഷോറൂമിന്റെ അകത്തളം ചിട്ടപ്പെടുത്തിയിരിക്കുന്നു. കിച്ചൻ ബെഡ്റൂം ഓരോ […]

Back To Top