പ്രകൃതിയോടിണങ്ങി കാർഷിക മേഖലയുമായി ബന്ധപ്പെട്ടു ജീവിക്കുന്ന അച്ഛനും അമ്മക്കുമായി സ്നേഹനിധിയായ മകൾ പണിതു നൽകിയ ഈ വീട് അതിരിക്കുന്ന ചുറ്റുപാടുകളോട് ചേർന്ന് നിൽക്കുന്നു.
ഒന്നിന് മുകളിൽ ഒന്ന് എന്ന ക്രമത്തിൽ ഉയർന്നു നിൽക്കുന്ന തനതു വാസ്തുകലയിലെ മുഖപ്പുകളോട് കൂടിയ ഓടിട്ട മേൽക്കൂര പകരുന്ന കൃത്യമായ ചരിവും അനുപാതവും കാഴ്ച ഭംഗിക്കുമപ്പുറം ;തൊടുപുഴ എന്ന മലയോര പ്രദേശത്തെ ട്രോപ്പിക്കൽ കാലാവസ്ഥയോടു മാത്രമല്ല പ്ലോട്ടിലെ സൂക്ഷ്മ കാലാവസ്ഥയോടും ഏറേ യോജിക്കുന്നു.ഈയൊരു മഴക്കാലം കൂടി കഴിയുമ്പോഴേക്കും മണ്ണിന്റെ നിറമാർന്ന ഓടുകൾ പായൽ പിടിച്ചു പഴയത് എന്ന പ്രതീതി ജനിപ്പിച്ചു വീടിനെ അതിന്റെ പരിസരത്തോടെ ഒന്ന് കൂടി ചേർത്ത് നിർത്തും.ഒരു പാർപ്പിടത്തെ അതിന്റെ ചുറ്റുപാടുകളുമായി ഏതൊക്കെ വിധത്തിൽ ഇണക്കി ചേർക്കാമോ അതെല്ലാം ഇവിടെ സാധ്യമാക്കിയിട്ടുണ്ട്.
വീടിനു ചുറ്റും ടൈലുകൾ വിരിച്ചു വൃത്തിയാക്കിയപ്പോഴും സമീപമുള്ള പച്ചപ്പിൻറേയും മരങ്ങളെയും അവഗണിക്കാതെ വീടിന്റെ മുറ്റവുമായി ബന്ധിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്.ചുറ്റുമതിൽ വീടിന്റെ കാഴ്ചയെ,കാറ്റിനെ തടസപ്പെടുത്തുന്നില്ല.
മിനിമലിസം എന്ന ഡിസൈൻ ആശയത്തെ എല്ലാ അർത്ഥത്തിലും ഫലപ്രദമായി ഉപയോഗിച്ചിരിക്കുന്നു ഈ അകത്തളത്തിൽ.ചുമരിലും സീലിങ്ങിലും നിറയുന്ന വെണ്മ നിലത്തെ മണ്ണിന്റെ നിറമുള്ള ഗ്രനൈറ്റ് അതിനിടയിൽ അങ്ങിങ്ങായി തലനീട്ടുന്ന പച്ചപ്പ്
.ലിവിങ് ഡൈനിങ് ഏരിയയുടെ ഓരോ ഭാഗങ്ങളായി ടി വി ഏരിയയും പൂജ സൗകര്യവും കോർട്യാർഡും.ഒരു സ്വിച് അമർത്തിയാൽ പ്രവർത്തനനിരതമാവുന്ന ഡി ബി ബോർഡ് സ്ഥാപിച്ചിരിക്കുന്നത് ടി വി ഏരിയയിൽ തന്നെ.
ഓരോ ഏരിയകളെയും ഭാഗിക്കുന്നത് ചുമരിലെ പാനലിങ്ങും,ഗ്ലാസ് വർക്കും ക്ലാഡിങ്ങുമൊക്കെയാണ്.ഡൈനിങ്ങിന്റെ ചുമരിലെ ബ്രോൺസ് ഷാംപെയ്ൻ കളർ ഗ്ലാസ് പാർട്ടിഷനാണ് ഏറ്റവും ശ്രദ്ധേയം.
ഇരുവശങ്ങളിലും ഒരേപോലെ കാഴ്ച പ്രാധാന്യമുണ്ട് ഇതിന്.പൂജ ഏരിയക്ക് സമീപമാണ് ചെറിയൊരു കോട്യാർഡിനു സ്ഥാനം നൽകിയിരിക്കുന്നത്.
പകൽ നാച്വറൽ ലൈറ്റിൻറെ സമൃദ്ധിയും രാത്രി വാം,മിക്സഡ്,വൈറ്റ് എന്നീ മൂന്ന് ടോണുകളിലുള്ള ലൈറ്റിങ് സംവിധാനവും ലഭ്യമാണ്.എടുത്തു പറയുവാൻ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളോ കൗതുകങ്ങളോ ഒന്നുമില്ല ഈ വീടിനുള്ളിലും പുറമെയും.എല്ലാത്തിലും എവിടെയും മിതത്വം മാത്രം.
അതിൽ ഈ കർഷക കുടുംബം സംതൃപ്തരാണ്.അവരുടെ ഇഷ്ട്ടങ്ങൾക്ക്,നിത്യ ജീവിതത്തിന് എല്ലാം പ്രാധാന്യം നൽകിയാണ് വീടിന്റെ നിർമ്മാണം.ബഡ്ജറ്റിന്റെ കാര്യത്തിലും ഈ മിത്ത്വം കാണാനുണ്ട് മുപ്പത്തിയഞ്ചു ലക്ഷമാണ് ആകെ ചെലവ്
Project Details
Design: Anto Thomas
Spacetunes
Thrissur
contact: 9744085386
Private Residence at Thodupuzha
Plot :10 cent
Total Area:1650 sqft
Total Cost :35 Lakhs